വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാംഏകദിനത്തിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും കളിച്ചേക്കില്ല...സൂര്യകുമാറിന് വീണ്ടും അവസരം നല്‍കാന്‍ സാധ്യത... ബൗളര്‍മാരില്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും ഇന്ന് നിര്‍ണായകമാകും

വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാംഏകദിനത്തിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും കളിച്ചേക്കില്ല. മൂന്നുമത്സര പരമ്പരയില്‍ ഇരു ടീമുകളും ഓരോകളി ജയിച്ചു. ആദ്യ രണ്ട് കളിയിലും പരാജയപ്പെട്ട സൂര്യകുമാറിന് വീണ്ടും അവസരം നല്‍കാനാണ് സാധ്യത.
രണ്ടാംഏകദിനത്തില്‍ ഒമ്പത് റണ്ണെടുത്ത് പുറത്തായ മലയാളിതാരം സഞ്ജു സാംസണ് ലോകകപ്പിനുമുമ്പ് മികച്ച പ്രകടനം പുറത്തെടുക്കാനുള്ള അവസാന വേദികൂടിയാണ്.
ഏഷ്യാകപ്പിന് പരിഗണിക്കണമെങ്കില്‍ വലിയൊരു ഇന്നിങ്സ് കാഴ്ചവയ്ക്കേണ്ടിവരും. രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷന്‍ ഏറെക്കുറെ സ്ഥാനം ഉറപ്പിച്ച മട്ടാണ്.
ബാറ്റിങ് ദുഷ്‌കരമായ ബാര്‍ബഡോസ് പിച്ചില്‍ രണ്ട് അരസെഞ്ചുറികളാണ് ഇടംകൈയന്‍ സ്വന്തം പേരിലാക്കിയത്. ഇന്ത്യന്‍ ടീമില്‍ മറ്റാര്‍ക്കും തിളങ്ങാനായിട്ടില്ല. ബൗളര്‍മാരില്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും ഇന്ന് നിര്‍ണായകമാകും.
" f
മറുവശത്ത് 2006നുശേഷം ഇന്ത്യക്കെതിരെ ഒരു ഏകദിന പരമ്പരയും നേടാനാകാത്ത വിന്‍ഡീസിന് ഇക്കുറി മികച്ച അവസരമാണ്. ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെ മികച്ച പ്രകടനമാണ് അവരുടെ കരുത്ത്.
https://www.facebook.com/Malayalivartha