ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഇന്നലെ ലഭിച്ചത് രണ്ട് സ്വര്‍ണമുള്‍പ്പടെ എട്ടുമെഡലുകള്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ മെഡലുകള്‍ ലഭിച്ച ദിവസമായിരുന്നു ഇന്നലെ. രണ്ട് സ്വര്‍ണമുള്‍പ്പടെ എട്ടുമെഡലുകള്‍. അതില്‍ ഏഴും പിറന്നത് ഷൂട്ടിംഗ് റേഞ്ചിലും.
റൈഫിള്‍ ത്രീ പൊസിഷന്‍ വ്യക്തിഗത ഇനത്തില്‍ ഏഷ്യന്‍ റെക്കാഡ് സ്ഥാപിച്ച്, ലോക റെക്കാഡ് മെച്ചപ്പെടുത്തിയ പ്രകടനത്തോടെ സിഫ്ത് സമ്ര കൗറും വനിതകളുടെ 25 മീറ്റര്‍ റാപ്പിഡ് പിസ്റ്റള്‍ ടീമിനത്തില്‍ മനു ഭാക്കര്‍, ഇഷ സിംഗ്, റിഥം സാംഗ്വാന്‍ എന്നിവരുമാണ് സ്വര്‍ണം നേടിയത്. റൈഫിള്‍ ത്രീ പൊസിഷനില്‍ സിഫ്ത് , അഷി ചൗക്‌സെ,മനിനി കൗഷിക് എന്നിവരടങ്ങിയ ടീമിന് വെള്ളി ലഭിച്ചു.
റാപ്പിഡ് പിസ്റ്റള്‍ വ്യക്തിഗത ഇനത്തില്‍ ഇഷ സിംഗ് വെള്ളി നേടിയപ്പോള്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ അഷിക്ക് വെങ്കലം നേടാനായി. പുരുഷ സ്‌കീറ്റ് ടീം വെങ്കലം നേടിയപ്പോള്‍ വ്യക്തിഗത ഇനത്തില്‍ ആനന്ദ് ജീത് സിംഗിന് വെള്ളി ലഭിച്ചു.
സെയ്ലിംഗില്‍ വിഷ്ണു ശരവണന്‍ വെങ്കലം നേടി.വുഷുവില്‍ റോഷിബിനാ ദേവി ഫൈനലിലെത്തി സ്വര്‍ണപ്രതീക്ഷ പകര്‍ന്നു. ഇന്നാണ് ഫൈനല്‍. പുരുഷ ടെന്നിസിലെ ഡബിള്‍സില്‍ സാകേത് മെയ്നേനി -രാംകുമാര്‍ സഖ്യം ക്വാര്‍ട്ടറില്‍ വിജയിച്ച് മെഡലുറപ്പാക്കി. വനിതാ ബോക്‌സിംഗില്‍ സ്വര്‍ണപ്രതീക്ഷയായ ലോക ചാമ്പ്യന്‍ നിഖാത് സരിന്‍ ക്വാര്‍ട്ടറില്‍.
"
https://www.facebook.com/Malayalivartha