ആദ്യ ഗ്രാന്‍ഡ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റായ ഓസ്ട്രേലിയന്‍ ഓപ്പണിന് ഇന്ന് തുടക്കം...
ആദ്യ ഗ്രാന്‍ഡ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റായ ഓസ്ട്രേലിയന്‍ ഓപ്പണിന് ഇന്ന് തുടക്കം . 24 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുമായാണ് സെര്‍ബിയക്കാരനായ നൊവാക് ജൊകോവിച്ച് ഇറങ്ങുന്നത്. ഒരെണ്ണം കൂടി നേടിയാല്‍ മാര്‍ഗരറ്റ് കോര്‍ട്ടിനെ മറികടന്ന് ഒന്നാമതെത്താനാകും.
കഴിഞ്ഞവര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, യുഎസ് ഓപ്പണ്‍ എന്നിവയില്‍ ചാമ്പ്യനായി. വിംബിള്‍ഡണില്‍ രണ്ടാംറാങ്കുകാരന്‍ കാര്‍ലോസ് അല്കാരെസിനോട് തോല്‍ക്കുകയായിരുന്നു. മേയില്‍ 37 വയസ്സാകുന്ന ജൊകോ പുതിയ വര്‍ഷം പ്രതീക്ഷയോടെയാണ് കാണുന്നത്. നാല് ഗ്രാന്‍ഡ്സ്ലാം പോരിനൊപ്പം ഒളിമ്പിക്സും ലക്ഷ്യമിടുന്നുണ്ട്. ആദ്യറൗണ്ടില്‍ ഇന്ന് ക്രൊയേഷ്യക്കാരന്‍ ഡിനോ പ്രിസ്മിച്ചാണ് എതിരാളി.
സ്പാനിഷ്താരം അല്‍കാരെസ്, മൂന്നാം സീഡ് റഷ്യയുടെ ഡാനില്‍ മെദ്വെദെവ്, നാലാം സീഡ് ഇറ്റലിയുടെ യാന്നിക് സിന്നര്‍, അഞ്ചാം സീഡ് റഷ്യയുടെ ആന്‍ഡ്രെ റുബ്ലേവ് എന്നിവരാണ് ജൊകോയ്ക്ക് വെല്ലുവിളി.
റാഫേല്‍ നദാല്‍ പരിക്കുമൂലം പിന്മാറി. യോഗ്യതാ മത്സരം കളിച്ചെത്തിയ ഇന്ത്യന്‍ താരം സുമിത് നഗല്‍ ആദ്യറൗണ്ടില്‍ കസാഖ്സ്ഥാന്റെ അലെക്സാണ്ടര്‍ ബുബ്ലിക്കിനെ നേരിടും.
"
https://www.facebook.com/Malayalivartha