ചെസ് ഒളിമ്പ്യാഡിൽ മെഡൽ തിളക്കത്തോടെ ഇന്ത്യ... ഇന്ത്യൻ പുരുഷ ടീമിന് വെള്ളി വനിതാ ടീമിന് വെങ്കലം

ചെസ് ഒളിമ്പ്യാഡിൽ മെഡൽത്തിളക്കത്തോടെ ഇന്ത്യ. ഇന്ത്യൻ പുരുഷ ടീം വെള്ളിയും വനിതാ ടീം വെങ്കലവും സ്വന്തമാക്കുകയായിരുന്നു. അവസാന റൗണ്ടിൽ ഹംഗറിയുമായുള്ള സമനിലയെത്തുടർന്നാണ് പുരുഷ ടീം ടൈ-ബ്രേക്കറിലൂടെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
ജോർജിയക്കെതിരെയുള്ള മത്സരത്തിൽ സമനില പിടിച്ചാണ് വനിതകൾ മൂന്നാം സ്ഥാനം ഉറപ്പിച്ചിട്ടുള്ളത്. ഉസ്ബെക്കിസ്ഥാൻ പുരുഷ വിഭാഗത്തിലും ചൈന വനിതാ വിഭാഗത്തിലും സ്വർണമെഡൽ നേടുകയും ചെയ്തു. ഇന്ത്യയുടെ പുരുഷ ടീം ആകെ 18 പോയിന്റുകൾ നേടിയാണ് വെള്ളിയിലെത്തിയത്.
അവസാന റൗണ്ടിൽ ഹംഗറിയുമായി 2-2 എന്ന സ്കോറിൽ സമനിലയിൽ പിരിഞ്ഞു. ജർമ്മനിയുമായി പോയിന്റ് നിലയിൽ (18 പോയിന്റ്) ഒപ്പത്തിനൊപ്പം എത്തിയെങ്കിലും, മികച്ച ടൈ-ബ്രേക്ക് സ്കോറിന്റെ പിൻബലത്തിലാണ് ഇന്ത്യ വെള്ളിമെഡൽ ഉറപ്പിച്ചത്. വ്യക്തിഗത പ്രകടനത്തിൽ ആർ. പ്രഗ്നാനന്ദ വെങ്കല മെഡൽ സ്വന്തമാക്കി. ഇന്ത്യൻ വനിതാ ടീം ആകെ 18 പോയിന്റോടെയാണ് വെങ്കല മെഡൽ കരസ്ഥമാക്കിയത്. അവസാന റൗണ്ടിൽ ജോർജിയക്കെതിരെ 2-2 എന്ന സ്കോറിൽ സമനില പാലിച്ചു. 10 മത്സരങ്ങളിൽനിന്ന് 9 പോയിന്റ് നേടിയ സവിത വ്യക്തിഗത സ്വർണമെഡൽ നേടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha























