ചരിത്രത്തിൽ ആദ്യമായി ഗ്രീസ് ഫുട്ബോൾ ടീം മുൻ ലോക ചാംപ്യൻമാരായ ജർമനിയെ അട്ടിമറിച്ചു...

ചരിത്രത്തിൽ ആദ്യമായി ഗ്രീസ് ഫുട്ബോൾ ടീം മുൻ ലോക ചാംപ്യൻമാരായ ജർമനിയെ അട്ടിമറിച്ചു. അതും ജർമൻ മണ്ണിൽ വച്ചു തന്നെ! യുവേഫ നേഷൻസ് ലീഗ് പോരിലാണ് മറുപടിയില്ലാത്ത ഒറ്റ ഗോളിന് അവർ ചരിത്രത്തിലാദ്യമായി ജർമനിയെ പരാജയപ്പെടുത്തിയത്. ജർമനിയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റ യുർഗൻ ക്ലോപിന്റെ രണ്ടാം പോരായിരുന്നു ഇത്. ആദ്യ മത്സരത്തിൽ കരുത്തരായ നെതർലൻഡ്സിനെ 1-1നു സമനിലയിൽ തളച്ചിരുന്നു. രണ്ടാം പോരിൽ ഇപ്പോൾ പരാജയവും അദ്ദേഹത്തിനു നേരിടേണ്ടി വന്നു.
74ാം മിനിറ്റിൽ ദിമിത്രിയോസ് കുർബെലിസിന്റെ ഷോട്ട് ഗതി മാറി ഗോളായതാണ് മത്സരത്തിൽ നിർണായകമായി തീർന്നത്. ജർമനിയുടെ പെനാൽറ്റി ബോക്സിനു പുറത്തു നിന്ന് കുർബെലിസ് തൊടുത്ത ഷോട്ട് ജർമൻ ക്യാപ്റ്റൻ ജോഷ്വ കിമ്മിചിന്റെ ശരീരത്തിൽ തട്ടി ഗതിമാറി വലയിൽ കയറുന്നത് ഗോൾ കീപ്പർ അലക്സാണ്ടർ നുബെലിന് നോക്കി നിൽക്കാനായി മാത്രമെ സാധിച്ചുള്ളു. ജർമനിയ്ക്ക് അങ്ങേയറ്റം നിരാശ സമ്മാനിക്കുന്ന രാത്രിയാണ് ഓഗ്സ്ബർഗിൽ അരങ്ങേറിയത്. ഗ്രീസിന്റെ ഹൾ സിറ്റി ഗോൾ കീപ്പർ കോൺസ്റ്റാന്റിനോസ് സോലാക്കിസ് മത്സരത്തിലുടനീളം മികച്ച സേവുകളുമായി ടീമിനെ കാത്തുകൊള്ളുകയായിരുന്നു.
"
https://www.facebook.com/Malayalivartha























