ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് പോരാട്ടത്തില്‍ ഇന്ത്യ സെമിയില്‍...

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് പോരാട്ടത്തില്‍ ഇന്ത്യ സെമിയില്‍. അഫ്ഗാനിസ്ഥാനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടം കനത്ത മഴയെ തുടര്‍ന്നു ഉപേക്ഷിച്ചതോടെ കളിക്കാതെ തന്നെ ഇന്ത്യ സെമി ഉറപ്പിക്കുകയായിരുന്നു. അഫ്ഗാന്‍ പുറത്താകുകയും ചെയ്തു. റാങ്കിങില്‍ അഫ്ഗാനേക്കാള്‍ മുന്നിലുള്ള ടീമായതാണ് ഇന്ത്യക്ക് സെമിയിലേക്ക് നേരിട്ട യോഗ്യത കിട്ടാനായി കാരണമായത്.
സെമിയില്‍ ശ്രീലങ്കയോ നേപ്പാളോയായിരിക്കും ഇന്ത്യയുടെ എതിരാളികള്‍. ഒക്ടോബര്‍ ഒന്നിനാണ് സെമി പോരാട്ടം. കനത്ത മഴയെ തുടര്‍ന്ന് പാകിസ്ഥാനും ഹോങ്കോങും തമ്മിലുള്ള പോരാട്ടവും ഉപേക്ഷിച്ചിട്ടുണ്ടായിരുന്നു. ഇതോടെ റാങ്കിങ് ബലത്തില്‍ പാകിസ്ഥാനും സെമിയിലേക്ക് മുന്നേറുകയും ചെയ്തു.
"
https://www.facebook.com/Malayalivartha























