കപ്പടിക്കാന്‍ കോഹ്‌ലി മാത്രം വിചാരിച്ചാല്‍ പോരാ:സച്ചിന്‍

ഇന്ത്യന്‍ ക്യാപ്റ്റനും ബാറ്റിങ്ങില്‍ ഇന്ത്യയുടെ നെടുംതൂണുമായ വിരാട് കോഹ്‌ലി മാത്രം വിചാരിച്ചാല്‍ ലോകകപ്പ് നേടാന്‍ സാധിക്കില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ലോകകപ്പുമായി ബന്ധപ്പെട്ട് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് സച്ചിന്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്. ടീമിലെ ഓരോരുത്തരും സാഹചര്യത്തിനനുസരിച്ച് മികവ് പുലര്‍ത്തിയില്ലെങ്കില്‍ നിരാശപ്പെടേണ്ടി വരുമെന്നും സച്ചിന്‍ പറഞ്ഞു.
ക്രിക്കറ്റില്‍ വ്യക്തിഗത മികവുകള്‍ക്ക് സ്ഥാനമുണ്ടെങ്കിലും ടീമിന്റെ മൊത്തത്തിലുള്ള പരിശ്രമം കൂടി വേണം ഇന്ത്യയ്ക്ക് ലോകകപ്പ് നേടാന്‍ എന്ന് സച്ചിന്‍ അഭിപ്രായപ്പെടുന്നു.
ലോകകപ്പ് നേടാന്‍ സാധ്യത കൂടുതലുള്ള ടീമുകളില്‍ ഒന്നാണ് ഇന്ത്യ എന്നും സച്ചിന്‍ പറയുന്നു. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
https://www.facebook.com/Malayalivartha