പ്രണവിന് അഭിനന്ദനപ്രവാഹം; വിദ്യാഭ്യാസം ഇനി എം.സി.എ. വക

ആയിരം റണ്‍സ് ഒരിന്നിങ്‌സില്‍ നേടി പുതിയ ലോകറെക്കോഡ് സൃഷ്ടിച്ച പ്രണവ് ധന്‍വാഡെയ്ക്ക് അഭിനന്ദന പ്രവാഹം തുടരുന്നു.
പ്രണവ് ധന്‍വാഡെയുടെ അഞ്ചു വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ചെലവുകള്‍ക്കായി മാസം തോറുമുള്ള സ്‌കോളര്‍ഷിപ്പ് നല്‍കിയാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ നാളെയുടെ താരത്തെ ആദരിച്ചത്. ക്രിക്കറ്റില്‍ ആദ്യമായാണ് ഒരു താരം 1000 റണ്‍ തികയ്ക്കുന്നത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ശരദ് പവാറാണ് പ്രണവിന് 10,000 രൂപ പ്രതിമാസം സ്‌കോളര്‍ഷിപ്പ് അനുവദിച്ച വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
ഈ മാസം മുതല്‍ 2021 ഡിസംബര്‍ വരെയായിരിക്കും സ്‌കോളര്‍ഷിപ്പ് നല്‍കുകയെന്നും പവാര്‍ വ്യക്തമാക്കി. ഇതേ കാലയളവില്‍ പ്രണവിന്റെ വിദ്യാഭ്യാസ കാര്യങ്ങളും മൈതാനത്തെ പ്രവര്‍ത്തനങ്ങളും ക്രിക്കറ്റ് അസോസിയേഷന്റെ മേല്‍നോട്ടത്തിലായിരിക്കും. കല്യാണിലെ കെ.സി. ഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് പ്രണവ് ധന്‍വാഡെ. ആര്യ ഗുരുകുല്‍ സ്‌കൂളിനെതിരേ നടന്ന ഭണ്ഡാരി കപ്പ് ഇന്റര്‍ സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഭാഗമായ ദ്വിദിന മത്സരത്തിലാണ് പ്രണവ് ധന്‍വാഡെ ലോക റെക്കോഡിട്ടത്. മുംബൈ ക്രിക്കറ്റ് അസോസിയേഷനാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ഓട്ടോ ്രൈഡവറായ പ്രശാന്താണ് പ്രണവിന്റെ അച്ഛന്‍. മകന്‍ റെക്കോഡ് ക്രീസില്‍ അടിച്ചു തകര്‍ക്കുന്ന സമയം പ്രശാന്ത് ഉപജീവനത്തിനായി ഓട്ടോ ഉരുട്ടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha