Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ഡ്രസ്സിങ് റൂമിലെ രഹസ്യങ്ങള്‍ പരസ്യമാക്കി വിരാട് കോഹ്‌ലി!

17 OCTOBER 2016 03:27 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെ രഹസ്യങ്ങള്‍ പരസ്യമാക്കി ടെസ്റ്റ് നായകന്‍ വിരാട് കോഹ്‌ലി. സ്വകാര്യ ചാനലിലെ കോമഡി നൈറ്റ്‌സ് വിത്ത് കപില്‍ എന്ന പരിപാടിയിലാണ് ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളുടെ സ്വഭാവവിശേഷങ്ങള്‍ കോഹ്‌ലി പരസ്യമാക്കിയത്. 

ഇന്ത്യന്‍ ടീമില്‍ എപ്പോഴും വിശപ്പുള്ള താരം ഇഷാന്ത് ശര്‍മയാണെന്ന് കോഹ്‌ലി പറയുന്നു. വിശപ്പ് എപ്പോഴും കൂടെയുള്ള ഇഷാന്തിന് ഏതുസമയവും എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കണമെന്നാണ് കോഹ്‌ലിയുടെ അഭിപ്രായം. ഡ്രസ്സിംഗ് റൂമിലെ രഹസ്യങ്ങള്‍ പരസ്യമാക്കുന്ന താരങ്ങളൊന്നും ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലില്ലെങ്കിലും തന്റെ ഐപിഎല്‍ ടീമായ ബംഗലൂരു റോയല്‍ ചലഞ്ചേഴ്‌സില്‍ അത്തരമൊരാളുണ്ടെന്ന് കോഹ്‌ലി പറയുന്നു. പാര്‍ഥിവ് പട്ടേലാണ് ആ താരം. പാര്‍ഥിവിന് രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ പാടാണ്. 

സ്ത്രീകളില്‍ നിന്ന് എപ്പോഴും അകന്നുനടക്കുന്ന താരമാരാണെന്നായിരുന്നു കോഹ്‌ലിയോട് കപിലിന്റെ അടുത്ത ചോദ്യം. ചേതേശ്വര്‍ പൂജാരയാണ് ആ താരമെന്ന് കോഹ്‌ലിയുടെ മറുപടി. ദിവസം അഞ്ചു നേരം പ്രാര്‍ഥിക്കുന്ന പൂജാര പെണ്‍കുട്ടികളെ കണ്ടാല്‍ ഉടന്‍ ഓടിയൊളിക്കും. പൂജാരയുടെ ഭാര്യയുടെ പേരും പൂജ തന്നെയാണെന്നും കോഹ്‌ലി തമാശയായി പറയുന്നു. 

ടീമിലെ വീമ്പടിക്കാരന്‍ ആരാണെന്നായിരുന്നു കപിലിന്റെ അടുത്ത ചോദ്യം. ഒട്ടും ആലോചിക്കാതെ കോഹ്‌ലിയുടെ മറുപടിയെത്തി, രവീന്ദ്ര ജഡേജ. ഏത് സ്ഥലത്തെക്കുറിച്ച് ചോദിച്ചാലും എന്തെങ്കിലുമൊരു പുളു ജഡേജ പറയും. ഒരിക്കല്‍ പറഞ്ഞത്, ജാംനഗറില്‍ രണ്ട് കെട്ടിടങ്ങളുണ്ടെന്നും ഓരോ വര്‍ഷം കൂടുംതോറും അത് അടുത്തടുത്ത് വരികയാണെന്നും അത് രണ്ടും കൂട്ടിമുട്ടുന്ന ദിവസം ലോകം അവസാനിക്കുമെന്നായിരുന്നു ജഡേജയുടെ പുളു. 

ടീമിലെ ഏറ്റവും മടിയനായ താരം മുഹമ്മദ് ഷാമിയാണെന്ന് കോഹ്‌ലി പറയുന്നു. ടീം മസാജര്‍ ഹോട്ട് ഓയില്‍ മസാജ് ചെയ്യുമ്പോള്‍ പോലും ഷാമി ഉറങ്ങിപ്പോവുമെന്നും കോഹ്‌ലി പറഞ്ഞു. രോഹിത് ശര്‍മയ്ക്ക് ഉറക്കം ഒരു ബലഹീനതയാണെന്നും കോഹ്‌ലി വ്യക്തമാക്കി. എങ്ങനെയാണ് രോഹിത് ഇത്രസമയം ഉറങ്ങുന്നതെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. ഇത്രമാത്രം ഉറങ്ങുന്നൊരാളെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും കോഹ്‌ലി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (12 minutes ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (26 minutes ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (1 hour ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (1 hour ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (1 hour ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (2 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (2 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (2 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (2 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (2 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (2 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (4 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (4 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (4 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (4 hours ago)

Malayali Vartha Recommends