അയാള്‍ക്ക് ഭാര്യയെ വരെ സൂത്രത്തില്‍ വില്‍ക്കാനറിയാം; വിവാദ പ്രസ്താവനയുമായി മറഡോണ

അയാള്‍ക്ക് ഭാര്യയെ വരെ സൂത്രത്തില്‍ വില്‍ക്കാനറിയാം! ഇതിഹാസ ഫുട്‌ബോള്‍ താരം ഡീഗോ മറഡോണയുടേതാണ് ഈ വിവാദ പ്രസ്താവന. ഇറ്റാലിയന്‍ ക്‌ലബ്ബ് നാപോളിയുടെ പ്രസിഡന്റ് ഓറെലിയോ ഡെ ലൗറന്റ്‌സിനെക്കുറിച്ചാണ് മറഡോണയുടെ പ്രസ്താവന.
അര്‍ജന്റീന സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വെയിനെ നാപോളി യുവെന്റ്‌സിന് വിറ്റതിനെക്കുറിച്ചായിരുന്നു മറഡോണയുടെ പ്രതികരണം. കഴിഞ്ഞ സീസണില്‍ 36 ഗോള്‍ നേടിയ ഹിഗ്വെയില്‍ നാപോളിയുടെ ടോപ് സ്‌കോററായിരുന്നു. എന്നാല്‍ ഹിഗ്വെയിന് ആവശ്യക്കാരുണ്ടെന്ന് കണ്ടതോടെ നാപോളി പ്രസിഡന്റ് അദ്ദേഹത്തെ വിറ്റ് കാശാക്കി.
വിപണിയില്‍ എപ്പോള്‍ ഇറങ്ങണമെന്ന് ലൗന്റ്‌സിന് അറിയാം. കാരണം സ്വന്തം ഭാര്യയെ വരെ വിറ്റ് കാശാക്കുന്ന ആളാണയാള്‍. മറഡോണ പറഞ്ഞു. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ഇപ്പോള്‍ റയലുമായി കളിച്ചാല്‍ നാപോളിക്ക് സാധ്യതയുണ്ടെ്. കാരണം ക്രിസ്റ്റിയാനോ ഫോം മങ്ങിയ നിലയിലാണ്. ഫെബ്രുവരിയോടെ കാര്യങ്ങള്‍ മാറുംമറഡോണ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha