സിന്ധുവിന് കിട്ടിയ സമ്മാനതുക കേട്ട് കരോളിന ഞെട്ടി...ഒളിമ്ബിക്‌സ് ബാഡ്മിന്റണില്‍ സ്വര്‍ണ മെഡല്‍ കരോളിനാണെങ്കിലും സമ്മാനം കൂടുതല്‍ ലഭിച്ചത് സിന്ധുവിന്

ഞാന്‍ അറിഞ്ഞു സിന്ധു കോടീശ്വരിയായെന്ന്, ഒളിമ്ബിക്‌സില്‍ വിജയിച്ച ശേഷം എല്ലാം കൂടി കൂട്ടി 70 ലക്ഷം രൂപയാണ് കരോളിനയ്ക്ക് ലഭിച്ചത്. എന്നാല്‍ സിന്ധുവിന് 13 കോടി രൂപയോളം സമ്മാനത്തുക ലഭിച്ചു. ഒളിമ്ബിക്‌സ് ബാഡ്മിന്റണില്‍ സ്വര്‍ണ മെഡല്‍ കരോളിനാണെങ്കിലും സമ്മാനം കൂടുതല്‍ ലഭിച്ചത് സിന്ധുവിനാണ്.
ബാഡ്മിന്റണില്‍ വെള്ളി മെഡല്‍ ജേതാവ് ഇന്ത്യയുടെ പിവി സിന്ധുവിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ച സമ്മാനത്തുക കേട്ട് ഞെട്ടിയിരിക്കുകയാണ് അന്ന് സിന്ധുവിനെ തോല്‍പ്പിച്ച സ്വര്‍ണ മെഡല്‍ ജേതാവ് കരോളിന മറിന്‍ ഞെട്ടി. പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിന്റെ ഭാഗമായി ഇപ്പോള്‍ ഇന്ത്യയിലുള്ള സ്പാനീഷ് താരം ദില്ലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തന്റെ അത്ഭുതം തുറന്നു പറഞ്ഞു.
'ഞാന്‍ അറിഞ്ഞു സിന്ധു കോടീശ്വരിയായെന്ന്, എന്തൊരു വലിയ തുകയാണ് അത്, എനിക്ക് കുറച്ച് തുക സ്പാനിഷ് സര്‍ക്കാരില്‍ നിന്നും ലഭിച്ചു, എല്ലാം കൂടി നോക്കിയാലും എനിക്ക് ലഭിച്ച സമ്മാനത്തുക സിന്ധുവിന് ലഭിച്ചതിന്റെ 10 ശതമാനം മാത്രമ വരൂ, എന്നാലും ഇത് നല്ലൊരു വാര്‍ത്തായാണ്, ബാഡ്മിന്റണ്‍ ഇവിടെ ജനപ്രിയമാണ്, എന്നാല്‍ സ്‌പെയിനില്‍ അങ്ങനെയല്ല, ബാഡ്മിന്റണ്‍ വളരുന്നു എന്നതിന്റെ ഉദാഹരണമാണിത്.
ഒളിമ്ബിക്‌സില്‍ വിജയിച്ച ശേഷം എല്ലാം കൂടി കൂട്ടി 70 ലക്ഷം രൂപയാണ് കരോളിനയ്ക്ക് ലഭിച്ചത്. എന്നാല്‍ സിന്ധുവിന് 13 കോടി രൂപയോളം സമ്മാനത്തുക ലഭിച്ചു. ഒളിമ്ബിക്‌സില്‍ ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടിയ സാക്ഷി മാലിക്കിനും ആറു കോടി രൂപയോളം ലഭിച്ചു. കരോളിനയുടെ പരിശീലകനായ ഫെര്‍ണാഡോ റിവസും സിന്ധുവിന്റെ സമ്മാനത്തുകയില്‍ അത്ഭുതം പ്രകടിപ്പിച്ചു.
ഇന്ത്യയില്‍ ഒളിമ്ബിക്‌സ് വിജയികള്‍ക്ക് ലഭിക്കുന്ന പിന്തുണ അത്ഭുതപ്പെടുത്തുന്നതായും ഇത് മറ്റ് രാജ്യങ്ങളേക്കാള്‍ ഇന്ത്യയെ വ്യത്യസ്തമാക്കുന്നുവെന്നും ഫെര്‍ണാണ്ടോ പറഞ്ഞു.
https://www.facebook.com/Malayalivartha