സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനായി ഒളിമ്പിക്‌സ് ജേതാവ് മെഡലുകള്‍ വില്‍ക്കുന്നു

സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി സോവിയറ്റ് യൂണിയന്‍ ഒളിമ്പിക്‌സ് ജേതാവ് മെഡലുകള്‍ വില്‍ക്കുന്നു. ജിംനാസ്റ്റിക്‌സ് താരം ഒള്‍ഗ കോര്‍ബട്ടാണ് മൂന്നു ഒളിമ്പിക്‌സ് സ്വര്‍ണ മെഡലുകള്‍ അടക്കം ഏഴു മെഡലുകള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നത്. ബെലാറസില്‍ ജനിച്ച മുന്‍ താരം ഇപ്പോള്‍ യുഎസിലെ അരിസോണയിലാണ് താമസിക്കുന്നത്. 1972 മ്യൂണിക് ഒളിമ്പിക്‌സില്‍ നേടിയ മൂന്നു സ്വര്‍ണ മെഡലുകളും ഒരു വെള്ളി മെഡലും 1976ലെ മോണ്‍ട്രിയല്‍ ഗെയിംസില്‍ നേടിയ മെഡലുകളുമാണ് വില്‍ക്കുന്നത്.
17ാം വയസില്‍ ജിംനാസ്റ്റിക് മത്സരത്തില്‍ റിക്കാര്‍ഡ് പ്രകടനം നടത്തി കെര്‍ബട്ട് നേടിയ ഒളിമ്പിക്‌സ് മെഡലുകളാണ് ഇവ. ഇതില്‍ ടീം ഇനത്തില്‍ നേടിയ സ്വര്‍ണ മെഡലിന് 66,000 ഡോളറാണ് വിലയിട്ടിരിക്കുന്നത്. 1972ല്‍ ലഭിച്ച മികച്ച കായിക താരത്തിനുള്ള ബിബിസി അവര്‍ഡും വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 1978ല്‍ വിവാഹിതയായ കെര്‍ബട്ട് യുഎസിലേക്ക് താമസം മാറ്റിയിരുന്നു.
https://www.facebook.com/Malayalivartha