സെറീന വില്യംസ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കളിച്ച് നേടിയത് ഗര്‍ഭിണിയായിരിക്കെ!

2017-ന്റെ ബാക്കി നാളുകളില്‍ ഗര്‍ഭകാല അവധിയിലേക്ക് പ്രവേശിക്കുകയാണ് ടെന്നീസ് സൂപ്പര്‍താരം സെറീന വില്യംസ്. കഴിഞ്ഞ പത്തുവര്‍ഷമായി ടെന്നീസിലെ മുന്‍നിര താരമാണ് ഈ മുപ്പതഞ്ചുകാരി. സ്‌നാപ്പ്ചാറ്റില്‍ 20 ആഴ്ചകള്‍' എന്ന ക്യാപ്ഷനോടെ ഒരു സെല്‍ഫി താരം പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അത് പിന്‍വലിക്കുകയും ചെയ്തു. ഇത് ആരാധകര്‍ക്ക് ഇടയില്‍ ഒരു കണ്‍ഫ്യൂഷന്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് വാര്‍ത്ത സ്ഥിരീകരിച്ചു അവരുടെ വക്താവ് എത്തിയത്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിതാ കായികതാരമാണ് സെറീന. കഴിഞ്ഞ ഡിസംബറില്‍ റെഡിറ്റ് സഹസ്ഥാപകനായ അലക്‌സിസ് ഒഹാനിയനുമായി വിവാഹം നിശ്ചയിച്ചതായി സെറീന അറിയിച്ചിരുന്നു.
സെറീനയുടെ സന്തോഷത്തില്‍ ആരാധകരും മറ്റ് സെലിബ്രിറ്റികളും പങ്കുചേര്‍ന്നു. ട്വിറ്ററില്‍ നിരവധി പേരാണ് ആശംസ അറിയിച്ചത്. അതിലൊരു ട്വീറ്റ് ഇങ്ങനെയായിരുന്നു.
'ആസ്‌ട്രേലിയന്‍ ഓപ്പണില്‍ തന്റെ 23-ാമത് ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റ് നേടിയപ്പോള്‍ സെറീന ഗര്‍ഭിണിയായിരുന്നു. എന്നിട്ടും ഒരു സെറ്റു പോലും വിട്ടുകൊടുത്തില്ല.'
https://www.facebook.com/Malayalivartha