ഐവറി കോസ്റ്റ് മിഡ്ഫീല്‍ഡര്‍ ചിക്കോ ടിയോട്ടെ പരിശീനത്തിനിടെ മരണപ്പെട്ടു

ഐവറി കോസ്റ്റ് മിഡ്ഫീല്‍ഡര്‍ ചിക്കോ ടിയോട്ടെ (30) പരിശീനത്തിനിടെ മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണ കാരണം. പരിശീലനത്തിനിടെ നെഞ്ചുവേദനയെ തുടര്‍ന്ന് താരം കുഴഞ്ഞുവീണതായി ടിയോട്ടെ വക്താവ് ഇമ്മാനുവല്‍ പല്ലാഡിനോ അറിയിച്ചു.ഏഴ് വര്‍ഷം ന്യൂകാസില്‍ താരമായിരുന്ന ടിയോട്ടെ കഴിഞ്ഞ ഫെബ്രുവരിയിലാണ് ചൈനിസ് ക്ലബ്ബ് ബീജിങ് എന്റര്‍െ്രെപസ്സിലേക്കേ് കൂടുമാറിയത്.
2010, 2014 ലോകകപ്പുകള്‍ കളിച്ച ഇദ്ദേഹം 23 വര്‍ഷത്തെ കിരീട വരള്‍ച്ചക്ക് ശേഷം 2015ല്‍ ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് നേടിയ ഐവറി കോസ്റ്റ് ടീമില്‍ അംഗമായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസിലിനു വേണ്ടി 150 മല്‍സരങ്ങള്‍ കളിച്ച ടിയോട്ടെ, ഐവറി കോസ്റ്റിനായി 52 രാജ്യാന്തര മല്‍സരങ്ങളില്‍ ജെഴ്‌സിയണിഞ്ഞു.
https://www.facebook.com/Malayalivartha