ക്രിസ്റ്റിയാനോയുടെ ഫെയര്‍പ്ലെ!

ഇന്നലെ നടന്ന ഫിഫ കോണ്‍ഫിഡറേഷന്‍ കപ്പിലെ പോര്‍ച്ചുഗല്‍-റഷ്യ മത്സരം നടക്കുന്നതിന് മുന്നോടിയായി മൈതാനത്ത് ആരാധകരുടെ കണ്ണ് നനയിപ്പിക്കുന്ന നിമിഷങ്ങള്‍ അരങ്ങേറി. ഏറെ നാളായുള്ള ആ കൊച്ചു പെണ്‍കുട്ടിയുടെ ആഗ്രഹമായിരുന്നു ക്രിസ്റ്റിയാനോയെ കാണണമെന്നുള്ളത്. ഇന്നലെ സംഘാടകര്‍ അതിനുള്ള അവസരമൊരുക്കിക്കൊടുത്തു.അവള്‍ റൊണാള്‍ഡോയുടെ കൈ ചോദിച്ചു പിടിച്ചു, വലം കൈ കൊണ്ട് വീല്‍ ചെയര്‍ ഉരുട്ടി ഗ്രൗണ്ടിലേക്ക് ഉള്ള വരവ്. ഞാന്‍ ആരുടെ കൂടെയാണ് വരുന്നതെന്ന് എല്ലാവരും കാണട്ടെ എന്ന മട്ടില്‍. ഗ്രൗണ്ടില്‍ പ്രവേശിച്ച ഉടന്‍ റോണോയെ ഒളികണ്ണിട്ട് രണ്ടു തവണ തിരിഞ്ഞുള്ള ആ നോട്ടവും. നെറ്റിയില്‍ ഒരു ചുടു ചുംബനവും തന്റെ ഓവര്‍ കോട്ട് സമ്മാനമായി നല്‍കിയുമാണ് ക്രിസ്റ്റ്യാനോ അവളെ തിരിച്ചയച്ചത്.
https://www.facebook.com/Malayalivartha