ആഘോഷമായി സൂപ്പര്‍ താരം മെസ്സിയുടെ വിവാഹം

കളിക്കൂട്ടുകാരിയെ മിന്നുകെട്ടി ഫുട്‌ബോളിലെ അമാനുഷികന്‍ ലയണല്‍ മെസ്സി. ഇത്രയും കാലം ചെറുപ്പക്കാലത്തെ കൂട്ടുകാരിയും കാമുകിയുമായ അന്റോനെല്ല റോക്കുസോയെയാണ് ഇന്നലെ റൊസാരിയോയില്‍ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ താലി ചാര്‍ത്തിയത്. മക്കളായ തിയാഗോ,മറ്റെയോ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവര്‍ വിവാഹം കഴിച്ചത് എന്നതും അപൂര്‍വ്വ നിമിഷങ്ങളിലൊന്നായി. കൂടെ കളിച്ചവരും ഇപ്പോള്‍ കളിക്കുന്നവരും പ്രീമിയര്‍ ലീഗ് ഉള്‍പ്പടെ 250ഓളം അതിഥികളാണ് ചടങ്ങിനെത്തിയത്. നൂറ്റാണ്ടിലെ വിവാഹം എന്നാണ് അര്‍ജന്റീനയിലെ മാധ്യമങ്ങള്‍ ഈ കല്യാണത്തെ വിശേഷിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha