മലയാളി അത്‌ലറ്റ് പി.യു.ചിത്രയ്ക്ക് ലോക മീറ്റില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് അതലറ്റിക് ഫെഡറേഷന്‍

മലയാളി അത്‌ലറ്റ് പി.യു.ചിത്രയ്ക്ക് ലോക ചാന്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ചിത്രയെ ഒഴിവാക്കിയതിനെക്കുറിച്ച് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിന് നല്‍കിയ വിശദീകരണ റിപ്പോര്‍ട്ടിലാണ് ഫെഡറേഷന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഏഷ്യന്‍ ചാന്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയതുകൊണ്ട് മാത്രം ഒരു അത്‌ലറ്റിനെ ലോക ചാന്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കാന്‍ കഴിയില്ല.
ഏഷ്യന്‍ അത്‌ലറ്റിക് ചാന്പ്യന്‍ഷിപ്പില്‍ ചിത്രയുടെ പ്രകടനം നിലവാരമുള്ളതായിരുന്നില്ല. 1,500 മീറ്ററില്‍ 4.28 സെന്റുകൊണ്ടാണ് ചിത്ര മത്സരം പൂര്‍ത്തിയാക്കിയത്. ലോക അത്‌ലറ്റിക് ചാന്പ്യന്‍ഷിപ്പ് വച്ച് പ്രകടനം വിലയിരുത്തിയാല്‍ ട്രെയല്‍സിന്റെ നിലവാരത്തിലെ ഈ പ്രകടനം എത്തുന്നുള്ളൂവെന്നാണ് ഫെഡറേഷന്റെ കണ്ടെത്തല്‍. താരങ്ങളുടെ പ്രകടനം സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാണ് ലോക ചാന്പ്യന്‍ഷിപ്പിനുള്ള ടീമിനെ കണ്ടെത്തിയതെന്നും ഫെഡറേഷന്‍ വ്യക്തമാക്കുന്നു.
ചിത്രയെ ഒഴിവാക്കിയതിനെതിരേ പരിശീലകന്‍ എന്‍.എസ്.സിജിന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കുമ്പോഴും സമാനമായ റിപ്പോര്‍ട്ട് ഫെഡറേഷന്‍ ഹൈക്കോടതിക്കും നല്‍കും.
https://www.facebook.com/Malayalivartha