ബോള്‍ട്ടിന്‍റെ വിടവാങ്ങല്‍ മല്‍സരത്തിന് മാതാപിതാക്കളുടെ അപ്രതീക്ഷിത സമ്മാനം

വിടവാങ്ങൽ മത്സരത്തിനായി ഉസൈന്‍ ബോള്‍ട്ടിന് പുതിയ ഷൂ സമ്മാനിച്ച് മാതാപിതാക്കള്‍. ലോക ചാംപ്യന്‍ഷിപ്പിൽ വെള്ളിയാഴ്ച മുതലാണ് ബോള്‍ട്ടിന്‍റെ മത്സരങ്ങള്‍.ട്രാക്കിലെ അവസാന കുതിപ്പിന് ഊര്‍ജ്ജമാകാന്‍ അച്ഛനമ്മമാരുടെ സ്നേഹസമ്മാനം. വെല്ലെസ്ലി ബോള്‍ട്ടും ജെനിഫര്‍ ബോള്‍ട്ടും അവസാന മത്സരത്തിനായി മകന് നൽകിയത് ഓർമ്മകളുടെ നിറമുള്ള ഒരു ജോഡി ഷൂ. ട്രാക്കിൽ നിന്ന് സ്വർണം മാത്രം നേടിയെടുത്തതിന്റെ ഓർമ്മയിൽ ഒന്നിന് സ്വർണ നിറം. എല്ലാത്തിനും തുടക്കമിട്ട വില്യം നിബ് മെമ്മോറിയൽ സ്കൂളിന്റെ ഓർമ്മയിൽ മറുകാലിന് പർപ്പിളിന്റെ തിളക്കം. അമ്മയ്ക്ക് വാഷിംഗ് മെഷീന്‍ വാങ്ങി നൽകുന്നതിനുള്ള പണം കണ്ടെത്താനായി അത്‌ലറ്റിക്സിലേക്കെത്തിയ ബോള്‍ട്ടിന് ലണ്ടന് മുന്‍പ് മറ്റെന്ത് നൽകാനാകാകും ഇരുവര്‍ക്കും.
ലോക ചാംപ്യന്‍ഷിപ്പിലെ 100 മീറ്റര്‍ ഹീറ്റ്സ് വെള്ളിയാഴ്ച രാത്രിയും സെമി ശനിയാഴ്ചയും നടക്കും. ഞായറാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.15നാണ് 100 മീറ്റര്‍ ഫൈനല്‍. ഈ മാസം 12നും 13നും നടക്കുന്ന 4 x 100 മീറ്റര്‍ റിലേയിലും ബോള്‍ട്ട് മത്സരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha