ബിസിസിഐ വിലക്ക് നീക്കണമെന്ന ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

ബിസിസിഐ വിലക്ക് നീക്കണമെന്ന ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. വാതുവയ്പ് കേസില്‍ വിചാരണ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ബിസിസിഐ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ പോലും കളിക്കാന്‍ ആകുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്. ഡല്‍ഹി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം അടിസ്ഥാനമാക്കിയാണ് ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തിയത്.
ഈ കുറ്റപത്രം തന്നെ വിചാരണ കോടതി റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ വിലക്ക് തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് ശ്രീശാന്ത് ഹൈക്കോടതിയില്‍ ചൂണ്ടികാട്ടി.
എന്നാല്‍ അച്ചടക്കസമിതി നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും ഇത് പിന്‍വലിക്കാനാകില്ലെന്നുമുള്ള നിലപാടാണ് ബിസിസിഐ ഹൈക്കോടതിയില്‍ സ്വീകരിച്ചത്.
https://www.facebook.com/Malayalivartha