കടം വീട്ടാന്‍ വേറെ വഴികളില്ല,ഒടുവില്‍ സ്വന്തം വൃക്ക വില്‍ക്കാന്‍ തുനിഞ്ഞ് ഫുട്‌ബോള്‍ താരം

സൗദി അറേബ്യയില്‍ കാല്‍പന്തുകളിയിലെ മുന്‍കാല താരമായിരുന്ന ഹുസൈന്‍ മബ്‌റൂക്ക് അല്‍ ഹര്‍ബി കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ വഴിയില്ലാതെ തന്റെ വൃക്ക വില്‍പനയ്ക്കു വച്ചു. അല്‍ ഇത്തിഹാദ് ക്ലബ്ബിന്റെ പ്രതിരോധനിരയില്‍ ഏറെക്കാലം കരുത്തുറ്റ സാന്നിധ്യമായിരുന്ന ഹുസൈന്‍ മബ്‌റൂക്ക് അല്‍ ഹര്‍ബി,
'പലരോടായി കടം വാങ്ങിയ പണം കൊടുത്തുതീര്‍ക്കാനുണ്ട്. കുടുംബം പോറ്റാനും പാടുപെടുകയാണ്. എന്റെ വൃക്ക വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ആവശ്യമുള്ളവര്‍ വിളിക്കുക' എന്ന സന്ദേശം ട്വിറ്ററില്‍ പങ്കുവയ്ക്കുകയായിരുന്നു.
മബ്‌റൂക്കിന്റെ ട്വീറ്റ് സൗദിയിലെ ഫുട്‌ബോള്‍ ആരാധകരില്‍ നിരാശ പടര്‍ത്തി. പ്രമുഖ കായികതാരങ്ങളും മബ്‌റൂക്കിന്റെ സഹകളിക്കാരും അദ്ദേഹത്തെ സഹായിക്കാന്‍ സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ മുന്നോട്ടുവരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha