മൈക്കല്‍ ഷുമാക്കര്‍ ആശുപത്രി വിട്ടു

സ്‌കീയിംഗിനിടെ തലയ്‌ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫോര്‍മുല വണ്‍ ചാമ്പ്യന്‍ മൈക്കല്‍ ഷുമാക്കര്‍ ബോധം തിരിച്ചു കിട്ടിയതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. ഷുമാക്കര്‍ ഇനി മുതല്‍ രഹസ്യമായ ഒരു പുനരധിവാസ കേന്ദ്രത്തില്‍ ചികിത്സ തുടരുമെന്നും അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആല്‍പ്‌സ് പര്‍വത നിരകളില്‍ സ്‌കീയിംഗിനിടെയാണ് ഷുമാക്കറിന് അപകടം സംഭവിച്ചത്. മഞ്ഞില്‍ തെന്നി നീങ്ങുന്ന വിനോദത്തിന്‍ ഏര്‍പ്പെട്ടിരിക്കവെ പര്‍വത നിരയ്‌ക്ക് സമീപത്തെ പാറക്കൂട്ടത്തില്‍ തലയടിച്ചു വീഴുകയായിരുന്നു. അന്ന് മുതല്‍ അബോധാവസ്ഥയിലായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha