അക്കാര്യം ആലോചിച്ച് ആരും തലപുകയ്‌ക്കേണ്ട.... ചോദ്യങ്ങള്‍ക്ക് തകര്‍പ്പന്‍ മറുപടിയുമായി സാനിയ

പാക് ക്രിക്കറ്റ് താരം ഷൊയിബ് മാലിക്കും ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും വിവാഹിതരാകുന്നത് 2010 എപ്രില്‍ 12നാണ്. വിവാഹ ശേഷവും സാനിയ ഇന്ത്യക്കായി നിരവധി നേട്ടങ്ങള്‍ കൈവരിച്ചു. ഈ മാസം ആദ്യത്തിലാണ് സാനിയ ഗര്‍ഭിണിയാണെന്നുള്ള സന്തോഷ വാര്‍ത്ത കുടുംബം പുറത്തുവിട്ടത്. ഇതോടെ, താരത്തിന്റെ ഭാവിയെ പറ്റിയുള്ള 'ആശങ്ക' പങ്കുവെച്ച് നിരവധിയാളുകള്‍ രംഗത്ത് വന്നിരുന്നു.
കുഞ്ഞു പിറന്നു കഴിഞ്ഞാല്‍ ഇനി കളിക്കളത്തിലേക്ക് തിരിച്ചെത്തുമോ? അതോ വിരമിക്കുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് തകര്‍പ്പന്‍ മറുപടിയുമായി ടെന്നീസ് താരം സാനിയാ മിര്‍സ തന്നെ രംഗത്തെത്തി. പ്രസവ ശേഷവും താന്‍ കളിക്കാന്‍ കോര്‍ട്ടിലെത്തുമെന്നും അക്കാര്യം ആലോചിച്ച് ആരും തലപുകയ്‌ക്കേണ്ടെന്നുമാണ് സാനിയയുടെ മറുപടി.
കുഞ്ഞിന് ജന്മം നല്‍കിയശേഷം നല്‍കിയതിന് ശേഷം കരിയറും സ്വപ്നവുമെല്ലാം ഉപേക്ഷിക്കണം എന്ന ചിന്ത മാറ്റിമറിക്കാന്‍ മുന്നില്‍ നിന്ന് ഞാന്‍ മാതൃക കാണിക്കുമെന്നാണ് സാനിയ പറയുന്നത്. 2020ലെ ടോക്യോ ഒളിംപിക്‌സിലേക്ക് മടങ്ങി എത്തും എന്നതിന് വ്യക്തമായ സൂചന നല്‍കിയാണ് സാനിയയുടെ പ്രതികരണം.
സെറീന വില്യംസ് ഉള്‍പ്പെടെയുള്ള ടെന്നീസ് റാണിമാര്‍ പ്രസവ ശേഷവും കോര്‍ട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. ഇവരുടെ മാതൃകയാക്കാനാണ് സാനിയയുടെയും തീരുമാനം. കാല്‍മുട്ടിന് പരിക്കേറ്റ് ആറ് മാസത്തോളമായി താരം ടെന്നീസില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.
https://www.facebook.com/Malayalivartha