മലയാളി വാര്‍ത്ത.
നമ്മള് നമ്മളെത്തന്നെ മനസിലാക്കിയാല്‍ ആര്‍ക്കും സുന്ദരിയാകാവുന്നതേയുള്ളു. ശരീരത്തിന് പാകമായ വസ്ത്രങ്ങളാണ് ഏറ്റവും നല്ലത്. ശരീരത്തിനിണങ്ങന്നവ മാത്രമേ ധരിക്കാവൂ. അല്പമൊക്കെ ഫാഷനാവാം. എന്നുകരുതി ഓവറായാല്‍ എല്ലാവരും കുറ്റപ്പെടുത്തും. ഏറ്റവും അനുയോജ്യമായ നിറങ്ങളായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. തൊലിയുടെ നിറത്തിന്റെ ഭംഗി അണിയുന്ന വസ്ത്രത്തിന്റെ നിറം സ്വാധീനിക്കുന്നുണ്ട്. അധികം കടുത്ത നിറങ്ങള്‍ സൗന്ദര്യം തന്നെ മുക്കിക്കളയും.
ഒരാളുടെ മുഖത്തായിരിക്കും ആദ്യം നോക്കുക. കണ്ണുകള്‍ക്ക് ആകര്‍ഷണ ശക്തി ഏറെയുണ്ട്. പുരികവും കണ്‍പോളകളും ചെറുതായി വരച്ചു വിടുന്നത് നല്ലതാണ്. അത് കണ്ണിന്റെ ആകര്‍ഷണം കൂട്ടും. മുഖത്തിന് യോജിച്ച ഫൗണ്ടേഷനുകള്‍ മാത്രം ഇടുക.
ചുണ്ടുകള്‍ക്ക് നമ്മുടെ സൗന്ദര്യത്തില്‍ വലിയ പങ്കുണ്ട്. അത്കൊണ്ട് തന്നെ അത്യാവശ്യം ലിപ്സ്റ്റിക് പുരട്ടാവുന്നതാണ്. കണ്ണടകള്‍ ഉപയോഗിക്കുന്നവര്‍ മുഖത്തിന് യോജിച്ചതാണന്ന് ഉറപ്പുനരുത്തുക.
ചെരുപ്പും ബാഗും മൊത്തത്തിലിണങ്ങുന്നതായിരിക്കണം.
വസ്ത്രം അലക്ഷ്യമായിടാതെ കാണുമ്പോള്‍ ഒരു മാന്യത പ്രകടിപ്പിക്കുക. അതു തന്നെ ഒരാകര്‍ഷണമാണ്. സൗന്ദര്യക്കാര്യത്തില്‍ സുഹൃത്തുക്കളുടെ അഭിപ്രായം തേടാവുന്നതാണ്.
എല്ലാം നന്നായിട്ടു കാര്യമില്ല നല്ല പെരുമാറ്റം, അത് മറ്റെന്തിനെക്കാളും വലുതാണ്.