Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കരീന കപൂറിന്റെ സൗന്ദര്യ രഹസ്യം .. ചോറും കിച്ചടിയും ഇല്ലാതെ എന്ത് ജീവിതം എന്ന് ചിന്തിക്കുന്ന ആളാണ്‌ കരീന

28 MAY 2019 11:00 AM IST
മലയാളി വാര്‍ത്ത

ബോളിവുഡിലെ ഫിറ്റ്നസ് റാണിയാണ് കരീന കപൂര്‍ ... ആദ്യമായി 'സൈസ് സീറോ ' എന്ന് നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയത് തന്നെ കരീന അങ്ങനെ ആയപ്പോൾ ആണ് . 2008-ല്‍ പുറത്തുവന്ന തഷാന്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ബോളിവുഡ് സുന്ദരി ഈ അഴകളവ്‌ പരീക്ഷിച്ചു വിജയിച്ചത്.

പ്രസവശേഷം വെറും മൂന്നു മാസം കൊണ്ട് പണ്ടെത്തെക്കാള്‍ ഫിറ്റായി തിരികെ വന്ന ആളാണ്‌ കരീന. ആരാധകര്‍ക്കും ബോളിവുഡിലെ സകലര്‍ക്കും അറിയേണ്ടത് കരീനയുടെ ഡയറ്റിനെ പറ്റിയാണ്. എന്നാല്‍ നമ്മള്‍ കരുതുന്ന പോലെ വമ്പന്‍ ഡയറ്റിനൊപ്പം ജീവിതം ചിട്ടപ്പെടുത്തി ജീവിക്കുന്ന ആളല്ല കരീന എന്നതാണ് രസകരം.

പക്ഷെ ഒരു കാര്യത്തിൽ നിർബന്ധമുണ്ട് കരീനയ്ക്ക് .. ജങ്ക് ഫുഡ് കഴിക്കാൻ തീരെ താൽപ്പര്യമില്ല സുന്ദരിക്ക്
വീട്ടില്‍ പാകം ചെയ്ത പോഷകസമ്പന്നമായ ആഹാരം മാത്രമാണ് കരീന കഴിക്കുന്നത്. ചോറും കിച്ചടിയും ഇല്ലാതെ എന്ത് ജീവിതം എന്ന് ചിന്തിക്കുന്ന ആളാണ്‌ കരീന

പ്രമുഖ സെലിബ്രിറ്റി ന്യൂട്രിഷനിസ്റ്റ് ആയ രുചുത ദിവേത്ക്കറുമായി കരീന നടത്തിയ ഒരു ടിവി പ്രോഗ്രാമില്‍ ആണ് തന്റെ ആഹാരശീലങ്ങളെ കുറിച്ച് അവര്‍ വെളിപ്പെടുത്തിയത്.

37 കാരിയായ കരീന പറയുന്നത് തനിക്കും ഭര്‍ത്താവ് സെയ്ഫിനും ചോറ് ഇല്ലാത്ത ഊണിനെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ല എന്നാണ്. അതിനൊപ്പംതന്നെ പ്രിയപെട്ടതാണ് കിച്ചടിയും. വീട്ടില്‍ ഉണ്ടാക്കുന്ന പോഷകസമ്പന്നമായ ആഹാരം കഴിച്ചു നോക്കൂ അതുതന്നെയാണ് ഏറ്റവും നല്ല ഡയറ്റ് എന്ന് കരീന പറയുന്നു. മകന്‍ തൈമൂര്‍ ജനിച്ച സമയം പഴയതില്‍ നിന്നും വിഭിന്നമായി ഒരല്‍പം തടി വച്ചെങ്കിലും വളരെ വേഗത്തില്‍ പഴയ രൂപത്തിലേക്ക് കരീന മടങ്ങി വന്നിരുന്നു.

പോഷകസമ്പന്നമായ , സീസണല്‍ ആയി ലഭിക്കുന്ന ആഹാരങ്ങള്‍ കഴിക്കാന്‍ തന്നെയാണ് കരീന പറയുന്നത്. മാമ്പഴക്കാലമായാല്‍ മാങ്ങ കിട്ടുന്നത്ര കഴിക്കും. അതുപോലെ തന്നെയാണ് സീസണല്‍ പച്ചക്കറികളും.

കരീനയുടെ ഇഷ്ട വിഭവമായ കിച്ചടി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം
വെള്ളരിക്കാ കിച്ചടി, വെള്ളരിക്കയും തൈരും ചേര്‍ത്ത് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണ്.

ചേരുവകള്‍
വെള്ളരിക്ക (ചെറിയ കഷണങ്ങളായി അരിഞ്ഞത്). - 2 കപ്പ്
തൈര് - 1 കപ്പ്
തേങ്ങ ചിരകിയത് - 1/2 കപ്പ്
പച്ചമുളക് അരിഞ്ഞത് - 3 എണ്ണം
ചെറിയ ഉള്ളി - 3
കടുക് - 1/2 ടീസ് സ്പൂണ്‍.
ജീരകം - 1/2 ടീസ്പൂണ്‍
കറിവേപ്പില
ഉപ്പ്

പാചകം ചെയ്യുന്ന വിധം
ചിരകിയ തേങ്ങയും ചെറിയ ഉള്ളിയും ജീരകവും ചേര്‍ത്ത് അരച്ചെടുക്കുക. ഇതില്‍ കടുകു കൂടി ചേര്‍ത്ത് ഇളക്കുക.

വെള്ളരിക്ക മുളകും ഉപ്പും ചേര്‍ത്ത് അൽപ്പം വെളളത്തിൽ വേവിക്കുക. വെള്ളം മുഴുവന്‍ വറ്റിയ ശേഷം തേങ്ങയും ഉള്ളിയും ജീരകവും കടുകും ചേര്‍ന്ന മിശ്രിതം ഇതിലേക്കിടുക.

കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ ഇട്ട് വറുത്തെടുത്ത് ചേര്‍ക്കണം. ഈ മിശ്രിതം തണുത്തു കഴിയുമ്പോള്‍ തൈര് ഇതിലേക്കൊഴിച്ച് നന്നായി ഇളക്കുക. വെള്ളരിക്കാ കിച്ചടി തയ്യാര്‍.

ഇത് പോലെ ബീറ്റ്റൂട്ട് , പാവയ്ക്കാ, വെണ്ടക്ക ,പൈനാപ്പിൾ എന്നിവയൊക്കെ കിച്ചടി ഉണ്ടാക്കാം

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹജ്ജ് തീർത്ഥാടനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു...  (4 minutes ago)

ഇന്ത്യയുടെ റെയിൽ ഗതാഗത മേഖലയിൽ വലിയ മാറ്റത്തിന് തുടക്കം കുറിക്കാനൊരു ങ്ങി കേന്ദ്ര സർക്കാർ.... ഇന്ത്യയിലെ ആദ്യ എൽ.എൻ.ജി (ലിക്വിഫൈഡ് നാച്വറൽ ഗ്യാസ്) ട്രെയിൻ പുറത്തിറക്കി...  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... ആലപ്പുഴയിൽ തീരത്ത് പരിഭ്രാന്തി പരത്തി കള്ളക്കടൽ പ്രതിഭാസം...  (1 hour ago)

നിയമസഭ കയ്യാങ്കളിക്കേസ്... വിചാരണ നവംബര്‍ മൂന്നിന് ആരംഭിക്കും... തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് വിചാരണ നടക്കുക  (1 hour ago)

എഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം... വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത വിഭാഗത്തിൽ യുവ ഷൂട്ടർ ഇഷ സിം​ഗിന് വെള്ളി മെഡൽ  (1 hour ago)

കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും  (2 hours ago)

താമരശ്ശേരി ചുരത്തിൽ റോഡിലെ വൻകുഴിയിൽ വീണ് ചരക്കുലോറിയുടെ ടയർ പൊട്ടി... മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്ക്...  (2 hours ago)

യു.പിയിൽ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും  നിരവധി മരണം  (2 hours ago)

ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന പൂജാ ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന ഇന്ന് മുതൽ  (3 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് പോരാട്ടത്തില്‍ ഇന്ത്യ സെമിയില്‍...  (3 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.... നിഫ്റ്റി 23,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെ  (3 hours ago)

മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായ തിരക്ക് പരിഗണിച്ച് പ്രത്യേക അന്തർ സംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1840 രൂപയുടെ കുറവ്  (4 hours ago)

‘ഒരു ബിരുദം, ആറ് സ്കില്ലുകൾ’ ... തമിഴ്നാട്ടിലെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥികളുടെ തൊഴിൽശേഷി വർധിപ്പിക്കാൻ പുതിയ പദ്ധതിയുമായി വിജയ് സർക്കാർ....  (4 hours ago)

ചെസ് ഒളിമ്പ്യാഡിൽ മെഡൽ തിളക്കത്തോടെ ഇന്ത്യ... ഇന്ത്യൻ പുരുഷ ടീമിന് വെള്ളി വനിതാ ടീമിന് വെങ്കലം  (4 hours ago)

Malayali Vartha Recommends