മുഖക്കുരുവിന് വിട, ഒപ്പം നേടാം സുന്ദര മുഖകാന്തി
മുഖക്കുരിവിനെ ശപിച്ച് വീടുവിട്ടിറങ്ങാന്‍ പോലും മടിക്കുന്നവരാണ് പലരും. പലതരം പരീക്ഷണങ്ങള്‍ നടത്തി മുഖമാകെ വൃത്തികേടാകുകയാണ് പതിവ്. മുഖക്കുരുവിനുള്ള ചികിത്സ വീട്ടില്‍ തന്നെ ചെയ്യാവുന്നതേ ഉള്ളൂ. പച്ചമഞ്ഞളും വേപ്പെണ്ണയും ചാലിച്ച് മുഖത്തിട്ട് രണ്ടു മണിക്കൂറ് കഴിഞ്ഞ് കഴുകിക്കളയുക. ദിവസവും തുളസിയിലനീര് മുഖത്ത് തേച്ച് അരമണിക്കൂറ് കഴിഞ്ഞ് കഴുകിക്കളയുന്നതും മുഖക്കുരു ശമിപ്പിക്കും. ഒരു ചെറിയ ഐസ് കട്ട എടുത്തു മുഖക്കുരു ഉള്ള ഭാഗത്ത് മെല്ലെ മസാജ് ചെയ്യുക. കൂടാതെ ഐസ് കട്ട വെക്കുന്നതോടെ കുരുവിന്റെ വലുപ്പം കുറയുകയും സ്വാഭാവികമായുണ്ടാകുന്ന ചുവപ്പ് കളര്‍ പോവുകയും ചെയ്യും. ജീരക വെള്ളം കുടിക്കുന്നത് മുഖക്കുരു ഉണ്ടാവാതിരിക്കാന്‍ നല്ലതാണ്. കൂടാതെ ജീരകം വെള്ളം ചേര്‍ത്ത് അരച്ച് മുഖത്ത് പുരട്ടുന്നതും നല്ലതാണ്.
മുഖക്കുരവിന്റെ പാട് മാറാന്‍ പാല്‍പ്പൊടിയും പപ്പായ ചതച്ചതും ഓരോ ടീസ്പൂണ്‍ വീതം എടുത്ത് രണ്ടു മൂന്നു തുള്ളി നാരങ്ങാനീരും ചേര്‍ത്തു ദിവസവും മുഖത്തു പുരട്ടുക. മുഖം ഇടയ്ക്കിടെ തണുത്ത വെള്ളത്തില്‍ കഴുകുന്നതും നല്ലതാണ്.
https://www.facebook.com/Malayalivartha