Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

മുഖക്കുരുവിന്റെ പാടുകൾ മായ്ക്കാൻ ഇത് മാത്രം മതി....

12 JANUARY 2023 04:44 PM IST
മലയാളി വാര്‍ത്ത

മുഖക്കുരുവിന്റെ കറുത്ത പാടുകൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഈ പാട് ഇല്ലാതാക്കാൻ എളുപ്പവഴിയാണ് റോസ് വാട്ടർ ഉപയോഗം. റോസ് വാട്ടര്‍ ചര്‍മ്മത്തിലെ അധിക എണ്ണ നീക്കം ചെയ്യും. ഇത് മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കിനെ ഇല്ലാതാക്കുന്നു. മുഖക്കുരു ഉണ്ടാകുന്നത് തടയാന്‍ ഈ ഗുണം സഹായിക്കും. കൂടാതെ, റോസ് വാട്ടര്‍ ചര്‍മ്മത്തിന്റെ പിഎച്ച് നിലയെ സന്തുലിതമാക്കുകയും ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നു. മുഖക്കുരു കുറയ്ക്കാനായി റോസ് വാട്ടര്‍ ഏതൊക്കെ വിധത്തില്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് നോക്കാം.

റോസ് വാട്ടറും കറ്റാര്‍ വാഴയും

മുഖത്ത് മുഖക്കുരു ഉണ്ടെങ്കില്‍ റോസ് വാട്ടറും കറ്റാര്‍ വാഴ ജെല്ലും മിക്സ് ചെയ്ത് പുരട്ടാം. ഇതിനായി 1 ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ എടുക്കുക. ഇതില്‍ റോസ് വാട്ടര്‍ കലര്‍ത്തി മുഖത്ത് പുരട്ടുക. അരമണിക്കൂറിനു ശേഷം ശുദ്ധജലം ഉപയോഗിച്ച് മുഖം കഴുകുക. റോസ് വാട്ടറും കറ്റാര്‍ വാഴയും ദിവസവും 2-3 തവണ മുഖത്ത് പുരട്ടുന്നതിലൂടെ നിങ്ങളുടെ മുഖക്കുരു പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും.

കോട്ടണ്‍ തുണി ഉപയോഗിക്കുക

ഒരു പാത്രത്തില്‍ 2 ടീസ്പൂണ്‍ റോസ് വാട്ടര്‍ എടുക്കുക. ഇനി ഇത് ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് മുഖത്ത് പുരട്ടുക. അരമണിക്കൂറിനു ശേഷം ശുദ്ധജലം ഉപയോഗിച്ച് മുഖം കഴുകുക. മുഖക്കുരു മാറാന്‍ ദിവസവും റോസ് വാട്ടര്‍ ഈ രീതിയില്‍ ഉപയോഗിക്കുക.

റോസ് വാട്ടര്‍ മസാജ്

മുഖത്ത് മുഖക്കുരു നീക്കാനായി നിങ്ങള്‍ക്ക് റോസ് വാട്ടര്‍ ഉപയോഗിച്ച് മുഖം മസാജ് ചെയ്യാം. റോസ് വാട്ടര്‍ ഉപയോഗിച്ച് മുഖം മസാജ് ചെയ്യുന്നത് മുഖക്കുരു കുറയക്കാന്‍ സഹായിക്കും. ഇതിനായി കൈകളില്‍ അല്‍പം പനിനീര് പുരട്ടി മസാജ് ചെയ്യുക. ഇത് ചര്‍മ്മത്തിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും മുഖക്കുരു അകറ്റുകയും ചെയ്യും.

റോസ് വാട്ടര്‍ നല്‍കുന്ന ഗുണങ്ങള്‍

* ചര്‍മ്മത്തിന്റെ പിഎച്ച് ലെവല്‍ സന്തുലിതമാക്കാന്‍ സഹായിക്കുന്നു
* റോസ് ഓയിലും റോസ് വാട്ടറും ചര്‍മ്മത്തിന്റെ ഉപരിതലത്തോട് ചേര്‍ന്നുള്ള രക്ത കാപ്പിലറികളില്‍ രേതസ് പ്രഭാവം ചെലുത്തുന്നു. ഇത് ചര്‍മ്മത്തിലെ ചുവപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു.
* റോസ്വാട്ടര്‍ ചര്‍മ്മത്തെ ഉത്തേജിപ്പിക്കുകയും ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.


* ഇതിന് ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്. ഇ. കോളി, സി. വയോലേസിയം, മറ്റ് നിരവധി ബാക്ടീരിയകള്‍ എന്നിവയ്ക്കെതിരെ ശക്തമായ ആന്റി ബാക്ടീരിയല്‍ പ്രഭാവം ചെലുത്തുന്നു. ഇത് മുഖക്കുരു കുറയ്ക്കാനും നിങ്ങളുടെ ചര്‍മ്മത്തെ ആരോഗ്യകരമാക്കാനും സഹായിക്കും.
* ഇതിലെ ആന്റിഓക്സിഡന്റുകള്‍ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കുകയും യുവത്വമുള്ള ചര്‍മ്മം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
* പരമ്പരാഗതമായി, റോസ് ഓയില്‍ മുറിവ് ഉണക്കുന്നതിന് ഉപയോഗിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹജ്ജ് തീർത്ഥാടനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു...  (3 minutes ago)

ഇന്ത്യയുടെ റെയിൽ ഗതാഗത മേഖലയിൽ വലിയ മാറ്റത്തിന് തുടക്കം കുറിക്കാനൊരു ങ്ങി കേന്ദ്ര സർക്കാർ.... ഇന്ത്യയിലെ ആദ്യ എൽ.എൻ.ജി (ലിക്വിഫൈഡ് നാച്വറൽ ഗ്യാസ്) ട്രെയിൻ പുറത്തിറക്കി...  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... ആലപ്പുഴയിൽ തീരത്ത് പരിഭ്രാന്തി പരത്തി കള്ളക്കടൽ പ്രതിഭാസം...  (1 hour ago)

നിയമസഭ കയ്യാങ്കളിക്കേസ്... വിചാരണ നവംബര്‍ മൂന്നിന് ആരംഭിക്കും... തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് വിചാരണ നടക്കുക  (1 hour ago)

എഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം... വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത വിഭാഗത്തിൽ യുവ ഷൂട്ടർ ഇഷ സിം​ഗിന് വെള്ളി മെഡൽ  (1 hour ago)

കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും  (2 hours ago)

താമരശ്ശേരി ചുരത്തിൽ റോഡിലെ വൻകുഴിയിൽ വീണ് ചരക്കുലോറിയുടെ ടയർ പൊട്ടി... മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്ക്...  (2 hours ago)

യു.പിയിൽ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും  നിരവധി മരണം  (2 hours ago)

ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന പൂജാ ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന ഇന്ന് മുതൽ  (3 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് പോരാട്ടത്തില്‍ ഇന്ത്യ സെമിയില്‍...  (3 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.... നിഫ്റ്റി 23,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെ  (3 hours ago)

മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായ തിരക്ക് പരിഗണിച്ച് പ്രത്യേക അന്തർ സംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1840 രൂപയുടെ കുറവ്  (4 hours ago)

‘ഒരു ബിരുദം, ആറ് സ്കില്ലുകൾ’ ... തമിഴ്നാട്ടിലെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥികളുടെ തൊഴിൽശേഷി വർധിപ്പിക്കാൻ പുതിയ പദ്ധതിയുമായി വിജയ് സർക്കാർ....  (4 hours ago)

ചെസ് ഒളിമ്പ്യാഡിൽ മെഡൽ തിളക്കത്തോടെ ഇന്ത്യ... ഇന്ത്യൻ പുരുഷ ടീമിന് വെള്ളി വനിതാ ടീമിന് വെങ്കലം  (4 hours ago)

Malayali Vartha Recommends