Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ പപ്പായ

16 APRIL 2014 01:23 AM IST
മലയാളി വാര്‍ത്ത.

നാട്ടിന്‍പുറത്തെ മിക്ക വീട്ടുതൊടികളിലും കണ്ടുവരുന്ന ഒരു പഴമാണ്‌ പപ്പായ. സാധാരണ നാടന്‍ പഴമെന്നു പറഞ്ഞ്‌ പലരും അവഗണിക്കുന്ന പപ്പായ ഏറെ വിറ്റാമിനും ധാതുക്കളും പ്രോട്ടീനുമടങ്ങിയ പഴമാണ്‌. പപ്പായ മികച്ച ഭക്ഷണം മാത്രമല്ല നല്ലൊരു സൗന്ദര്യ വര്‍ധക വസ്‌തു കൂടിയാണ്‌. പഴുത്ത പപ്പായയില്‍ അടങ്ങിയ വിറ്റാമിന്‍ എയും പാപെയിന്‍ എന്‍സൈമും ചര്‍മത്തിലെ മൃതകോളങ്ങളെ നീക്കം ചെയ്‌ത്‌ മിനുസമുളളതും തിളങ്ങുന്നതുമായ ചര്‍മം പ്രധാനം ചെയ്യുന്നു. കൂടാതെ മുടിയുടെ ആരോഗ്യത്തിനും വളരെ ഗുണപ്രദമായ പഴമാണ്‌ പപ്പായ. മുടികൊഴിച്ചില്‍, താരന്‍, മുടി പൊട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും പപ്പായ പരിഹാരമാണ്‌.

മിനുസമുള്ള ചര്‍മ്മത്തിന്:

  • പഴുത്ത പപ്പായയും മൂന്നു സ്പൂണ്‍ തേനും ചേര്‍ത്ത് മിശ്രിതം നല്ളൊരു ഫേസ് പാക്ക് ആണ്. ഉടച്ചെടുത്ത പപ്പായയും തേനും ചേര്‍ത്ത് കുഴച്ച മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിനു ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകി കളാവുന്നതാണ്. ഈ പാക്ക് സ്ഥിരമായി ചെയ്താല്‍ ചര്‍മം നന്നായി തിളങ്ങുകയും മിനുസമുള്ളതാവുകയും ചെയ്യും
  • അരക്കപ്പ് പഴുത്ത പപ്പായ ഉടച്ചത്, കാല്‍ കപ്പ് തേങ്ങാപ്പാല്‍, കാല്‍ കപ്പ് ഓട്സ് പേസ്റ്റ് രൂപത്തിലാക്കിയത് എന്നിവ മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും പുരട്ടി അഞ്ച് മിനുട്ട് കഴിഞ്ഞ് കഴുകിക്കളയുക. പാലോ ശുദ്ധമായ വെള്ളമോ ഉപയോഗിച്ച് കഴുകുന്നതാണ് ഉത്തമം.
  • അരക്കപ്പ് പഴുത്ത പപ്പായയുടെ പള്‍പ്പിനൊപ്പം പാകത്തിന് ഓറഞ്ച് നീര്, കാരറ്റ് നീര്, ഒരു സ്പൂണ്‍ തേനോ ഗ്ളിസറിനോ മിക്സ് ചെയ്ത് ഫേസ്പാക്ക് ഇട്ടാല്‍ ചര്‍മം നന്നായി തിളങ്ങും.
  • മുഖത്തെ കറുത്തപാടുകളും മുഖക്കുരുവും മാറ്റുന്നതിനും പപ്പായക്കാവും. പപ്പായ നന്നായി അരച്ച് മുഖത്ത് പുരട്ടുക. അരമണിക്കൂര്‍ കഴിഞ്ഞ് ശുദ്ധജലത്തില്‍ കഴുകികളയുക.
  • ഉപ്പൂറ്റിയിലെ വിള്ളലിനും പപ്പായ മിശ്രിതം ഉത്തമമാണ്.

മുടിയുടെ തിളക്കത്തിന്:

  • പപ്പായയിലടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. ആഴ്ചയിലൊരിക്കലെങ്കിലും പഴുത്ത പപ്പായ കഴിക്കുന്നത് മുടി നന്നായി വളരുന്നതിനും കൊഴിച്ചില്‍ തടയുന്നതിനും സഹായിക്കും.
  • പഴുത്ത പപ്പായ അര കപ്പ് തൈര്‌ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം തലയോട്ടിലും മുടിയിലും തേച്ചുപിടിക്കുക. 20 മിനിറ്റിനു ശേഷം കഴുകി കളയുക.ഇത് താരന്‍, മുടിയുടെ അറ്റം പൊട്ടല്‍ എന്നിവയെ ചെറുക്കും
  • പപ്പായ, പഴം,തൈര്‌, വെളിച്ചെണ്ണ എന്നിവ നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം വെള്ളം നനക്കാത്ത മുടിയില്‍ തേച്ചുപിടിപ്പിക്കുക. ശേഷം ഷവര്‍ ക്യാപ്പോ ടവലോ ഉപയോഗിച്ച് കവര്‍ ചെയ്യുക. അരമണിക്കൂറിനുശേഷം കഴുകികളയുക. മുടിയുടെ വരള്‍ച്ച, താരന്‍ എന്നിവ തടയുന്നതിന് ഈ പാക്ക് നല്ലതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (1 hour ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (2 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (3 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (3 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (3 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (5 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (5 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (5 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (5 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (5 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (7 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (7 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (7 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (7 hours ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (7 hours ago)

Malayali Vartha Recommends