Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..


പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..


മണ്ടത്തരം മാത്രം വിളമ്പുന്ന പാകിസ്ഥാൻ ..ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ പണ്ടേ തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി... വീണ്ടും പണി ഇരന്നു വാങ്ങും ...പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം അതാണ്

ഒന്ന് ശ്രമിച്ചാൽ അധികം മെനക്കേടില്ലാതെ നിങ്ങൾക്ക് തയ്യാറാക്കാം ഈ വ്യത്യസ്തമായൊരു സ്നോബോള്‍ റെഡ് വെല്‍വെറ്റ് കേക്ക്

05 DECEMBER 2018 03:22 PM IST
മലയാളി വാര്‍ത്ത

കേക്ക് ഇഷ്ട്ടപെടാത്തവരായി ആരും തന്നെയുണ്ടാവില്ല. അപ്പോൾ വെൽവെറ്റ് കേക്കാണെങ്കിൽ പിന്നെ പറയേണ്ട കാര്യമുണ്ടോ, നാവിൽ വെള്ളമൂറും. പ്രേമം സിനിമ ഇറങ്ങിയതിന് ശേഷമാണ് റെഡ് വെൽവെറ്റ് കേക്കിന് ആരാധകർ ഇരട്ടിയായത്.

കോളജ് കുട്ടികൾക്കിടയിലാണ് റെഡ് വെൽവെറ്റ് ഏറെ പ്രിയം. ഒന്ന് ശ്രമിച്ചാൽ അധികം മെനക്കേടില്ലാതെ നിങ്ങൾക്കും സൂപ്പർ കേക്ക് വീട്ടിലുണ്ടാക്കാം. ഇപ്പോൾ നമ്മളിതാ വെല്‍വെറ്റ് കേക്കുകളിൽ തന്നെ വ്യത്യസ്തമായൊരു കേക്കാണ് ഉണ്ടാക്കാൻ പോകുന്നത്. വളരെ വ്യത്യസ്ഥമായ ഈ സ്നോബോള്‍ റെഡ് വെല്‍വെറ്റ് കേക്ക് ക്രിസ്മസ് ദിനത്തിൽ നിങ്ങൾക്കൊരു പുതുമ നൽകാൻ സഹായിക്കും

സ്നോബോള്‍ റെഡ് വെല്‍വെറ്റ് കേക്കിന് ആവശ്യമായ സാധനങ്ങൾ;

1. മൈദ - 2 കപ്പ്
2. കൊക്കോ പൗഡര്‍ - 2 ടേബിള്‍ സ്പൂണ്‍
3. ബേക്കിങ് പൗഡര്‍ - 1 ടീസ്പൂണ്‍
4. ബേക്കിങ് സോഡ - അര ടീസ്പൂണ്‍
5. ഉപ്പ് - അര ടീസ്പൂണ്‍
6. മില്‍ക്ക് ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തത് - 2 ടേബിള്‍ സ്പൂണ്‍
7. മുട്ട - 2 എണ്ണം
8. വെണ്ണ - 100 ഗ്രാം
9. പഞ്ചസാര പൊടിച്ചത് - ഒന്നര കപ്പ്
10. പാല്‍ - 1 കപ്പ്
11. വനില എസെന്‍സ് - 1 സ്പൂണ്‍
12. വൈറ്റ് വിനിഗര്‍ - 1 സ്പൂണ്‍
13. റെഡ് ഫുഡ് കളര്‍ - ആവശ്യത്തിന്
ക്രീം ഫ്രോസ്റ്റിങ്ങിന്
1. വിപ്പിങ് ക്രീം - ഒന്നേകാല്‍ കപ്പ്
2. ക്രീം ചീസ് - 1 കപ്പ്
3. വെണ്ണ - അരക്കപ്പ്
4. മില്‍ക്ക് ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തത് - 3 ടേബിള്‍ സ്പൂണ്‍
5. വനില എസെന്‍സ് - 1 ടീസ്പൂണ്‍
6. കൊക്കനട്ട് ഫ്ലേക്‌സ് - 1 കപ്പ്

സ്നോബോള്‍ റെഡ് വെല്‍വെറ്റ് കേക്ക് തയ്യാറാക്കുന്ന വിധം

ഒരു ബൗളില്‍ മൈദ, കൊക്കോ പൗഡര്‍, ബേക്കിങ് പൗഡര്‍, ബേക്കിങ് സോഡ, ഉപ്പ് എന്നിവ ചേര്‍ത്ത് മാറ്റിവയ്ക്കുക.മറ്റൊരു ബൗളില്‍ പഞ്ചസാരപ്പൊടിയും വെണ്ണയും നന്നായിട്ട് മിക്സ് ചെയ്യണം. ഇതിലേക്ക് മുട്ട ചേര്‍ത്ത് വീണ്ടും നന്നായിട്ട് മിക്സ് ചെയ്യണം. ആദ്യം മാറ്റിവച്ച മൈദമിക്സ് ഇതിലേക്ക് ചേര്‍ത്ത് നന്നായിട്ടു യോജിപ്പിക്കണം.ഇനി പാല്‍, വിനിഗര്‍, ഫുഡ് കളര്‍, വനില എസെന്‍സ് എന്നിവ ഒരുമിച്ച് മിക്സ് ചെയ്ത് കൂട്ടിലേക്ക് ചേര്‍ക്കുക.

മയം പുരട്ടിയ ബേക്കിങ് ടിന്നില്‍ കേക്ക് മിശ്രിതം ഒഴിച്ച്, ഉപ്പുനിരത്തിയ പ്രഷര്‍ കുക്കറിലേക്ക് വെച്ച്, വിസില്‍മാറ്റി അടച്ചുവച്ച് 40 മിനിറ്റ് കുക്ക് ചെയ്യണം. ടൂത്ത് പിക്കോ ഈര്‍ക്കിലോ ഉപയോഗിച്ച് കുത്തിനോക്കി ഒട്ടിപ്പിടിക്കുന്നില്ലെങ്കില്‍ തീയണയ്ക്കാം. കേക്ക് റെഡിയായ ശേഷം ഒരു 10 മിനിറ്റ് മാറ്റി വയ്ക്കണം.

ഫ്രോസ്റ്റിങ് തയ്യാറാക്കുന്ന വിധം; ഒരു ബൗളില്‍ വൈറ്റ് ചോക്ലേറ്റ്, വെണ്ണചേര്‍ത്ത് മിക്സ് ചെയ്തു വയ്ക്കുക. ഇനി പഞ്ചസാര പൊടിച്ചത്, വിപ്പിങ് ക്രീം, ക്രീം ചീസ് ഒക്കെ ചേര്‍ത്ത് നന്നായിട്ടു മിക്സ് ചെയ്ത് ഒരു മണിക്കൂര്‍ തണുപ്പിക്കണം. തണുപ്പിച്ചശേഷം കേക്കിന്റെ മുകളില്‍ സ്പ്രെഡ് ചെയ്യുക. കോക്കനട്ട് ഫ്ലേക്‌സ് വച്ച് ഗാര്‍ണിഷ് ചെയ്ത് സെര്‍വ് ചെയ്യാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!  (30 minutes ago)

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍  (1 hour ago)

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (2 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (2 hours ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (11 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (11 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (13 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (14 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ യുവാവിന്റെ മൃതദേഹം  (14 hours ago)

വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍  (14 hours ago)

ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമ്മര്‍ദങ്ങളുടെ നടുവില്‍ ജാതി സെന്‍സസ് പ്രഖ്യാപനം  (14 hours ago)

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഈ നാടിനാകെ ഉണ്ടെന്ന് മുഖ്യമന്ത്രി  (14 hours ago)

പുലിപ്പല്ല് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി റാപ്പര്‍ വേടന്‍  (15 hours ago)

ഇന്ത്യന്‍ സൈന്യത്തെ പേടിച്ച് കൊടുങ്കാട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഹാഷിം മൂസ ; പാക് പാരാ കമാന്‍ഡോയെ ജീവനോടെ തൂക്കും  (15 hours ago)

ദ്രോണാചാര്യന്‍ ഇനിയില്ല ; ഷൂട്ടിംഗ് പരിശീലകന്‍ ദ്രോണാചാര്യ സണ്ണി തോമസിന്റെ ഓര്‍മയില്‍ ശിഷ്യര്‍  (16 hours ago)

Malayali Vartha Recommends