മീന്‍ ബിരിയാണി തയ്യാറാക്കാം

ചേരുവകള്‍
നെയ്മീന്‍/അയക്കൂറ വലിയ കഷ്ണങ്ങളാക്കിയത് ഒരു കിലോ
ഡാല്‍ഡ 300 ഗ്രാം
പശുനെയ്യ് 50 ഗ്രാം
മല്ലിപ്പൊടി ഒന്നര ടീസ്പൂണ്‍മഞ്ഞള്‍പൊടി: ഒരു നുള്ള്
സവാള ഒരു കിലോ
അണ്ടിപ്പരിപ്പ് 50 ഗ്രാം
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ഒരു ടേബിള്‍ സ്പൂണ്‍ വീതം
ഗരം മസാലപ്പൊടി ഒരു ടീസ്പൂണ്‍
തക്കാളി അരിഞ്ഞത് 3 എണ്ണം
പച്ചമുളക് ചതച്ചത് 6 എണ്ണം
ഉണക്കമുന്തിരി 20 എണ്ണം
മല്ലിയില, പൊതിനയില അരിഞ്ഞത് ഒരു ടേബിള്‍സ്പൂണ്‍ വീതം
ഉപ്പ്, കറിവേപ്പില ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
മീന്‍ കഷ്ണങ്ങള്‍, ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് പകുതി വേവില്‍ വറുത്തെടുത്ത് മാറ്റിവെക്കണം. സവാള കനം കുറച്ച് അരിഞ്ഞ് ഡാല്‍ഡയില്‍ മൂപ്പിച്ചെടുക്കണം. ഇതില്‍ പകുതിയും നെയ്യില്‍ വറുത്തെടുത്ത ഉണക്കമുന്തിരി അണ്ടിപ്പരിപ്പ് എന്നിവയും മാറ്റി ഗരം മസാലപ്പൊടിയില്‍ ചേര്‍ത്ത് മാറ്റിവെക്കണം. പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, തക്കാളി, പുതിനയില, മല്ലിയില എന്നിവയും ബാക്കി സവാളയും മല്ലിപ്പൊടിയിട്ട് നന്നായി വഴറ്റുക. നെയ്യില്‍ വഴറ്റിയ ഇതിലേക്ക് പൊരിച്ചുവെച്ച മീന്‍കഷ്ണങ്ങള്‍ ചേര്‍ത്താല്‍ മസാല തയ്യാറായി. ഒരു കപ്പ് അരിക്ക് ഒന്നരക്കപ്പ് എന്ന തോതില്‍ വെള്ളംവെച്ച് നെയ്‌ച്ചോര്‍ തയ്യാറാക്കണം. രണ്ട് പരന്ന പാത്രത്തില്‍ നെയ്യൊഴിച്ച് മസാല നിരത്തി അതിന് മുകളില്‍ നെയ്‌ച്ചോര്‍ നിരത്തിയതിനുശേഷം പശുനെയ്യൊഴിച്ച് പാത്രം നന്നായി അടച്ചതിനുശേഷം അടപ്പിനുമുകളില്‍ തീക്കനല്‍ വിതറുക. അല്പനേരത്തിനുശേഷം എടുത്ത് മാറ്റി വറുത്തുവെച്ച അണ്ടിപ്പരിച്ച്, മുന്തിരി എന്നിവ മുകളില്‍ വിതറി ശ്രദ്ധാപൂര്‍വം മീന്‍ കഷ്ണങ്ങള്‍ ഉടയാതെ മസാലനിറച്ച് മുകളില്‍ ചോറ് പരത്തി ഉപയോഗിക്കാം. പൊരിക്കുന്ന മീന്‍ കഷ്ണത്തില്‍ കടലപ്പൊടിയോ കോണ്‍ഫ്‌ലവറോ ചേര്‍ത്താല്‍ മീന്‍ ഉടഞ്ഞുപോകില്ല.
https://www.facebook.com/Malayalivartha