റഷ്യന്‍ സാന്‍ഡ് വിച്

ചേരുവകള്‍:
കാബേജ് പൊടിയായി അരിഞ്ഞത് 100 ഗ്രാം
പനീര്‍ ഉടച്ചത് 50 ഗ്രാം
ബട്ടര്‍ 40 ഗ്രാം
റൊട്ടി 6 സ്ലൈസ്
ഉപ്പ്, കുരുമുളക് പാകത്തിന്
കാപ്‌സിക്കം ഒരെണ്ണം (പൊടിയായി അരിഞ്ഞത്)
ചീസ് ഒരു ക്യുബ് (ഗ്രേറ്റ് ചെയ്തത്)
പച്ചമുളക് നാലെണ്ണം (പൊടിയായി അരിഞ്ഞത്)
ഫ്രഷ് ക്രീം അരക്കപ്പ്
തയ്യാറാക്കുന്ന വിധം:
ബട്ടറും റൊട്ടിയും മാറ്റിവെക്കുക. ബാക്കിയുള്ള എല്ലാ ചേരുവകളും തമ്മില്‍ യോജിപ്പിച്ച് മൂന്നു സമഭാഗങ്ങളാക്കുക. റൊട്ടിക്കഷണങ്ങളില്‍ ബട്ടര്‍ കുറേശ്ശ എടുത്ത് തേക്കുക. റൊട്ടിക്കഷണങ്ങളില്‍ ഫില്ലിങ്ങുകള്‍ വെച്ച് മീതെ മറ്റു മൂന്ന് റൊട്ടിക്കഷണങ്ങള്‍ വെച്ച് ഒന്നമര്‍ത്തി ഗ്രില്‍ ചെയ്‌തെടുക്കുക. അല്ലെങ്കില്‍ ചൂട് തവയില്‍വെച്ച് മൊരിച്ചെടുക്കുക.
https://www.facebook.com/Malayalivartha