സ്വാദിഷ്ട്മായ ചിക്കന്‍ മലബാറി തയ്യാറാക്കാം

ചിക്കന്‍ മലബാറി തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍ :
ചിക്കന്‍ - 1 കിലോഗ്രാം ( ചെറിയ കഷ്ണങ്ങളാക്കിയത്)
സവാള ഇടത്തരം - 4 എണ്ണം (അരിഞ്ഞത്)
തക്കാളി - 2 (വലിയ കഷ്ണങ്ങളാക്കിയത്)
ഇഞ്ചി - 2 ടേബിള്‍സ്പൂണ്‍ (ചെറിയ കഷ്ണങ്ങളാക്കിയത്)
പച്ചമുളക് - 3എണ്ണം (നെടുകെ കീറിയത്)
മുളക്‌പൊടി - 1 1/2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി - 1/2 ടീ സ്പൂണ്‍
ഉപ്പ് - പാകത്തിന്
തേങ്ങാപ്പാല് - ഒന്നാംപാല്‍ 1 കപ്പ് , രണ്ടാംപാല്‍ 2 കപ്പ്
കശുവണ്ടിപേസ്റ്റ് - 50 ഗ്രാം
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
വിനാഗിരി - 1 ടീ സ്പൂണ്‍
പട്ട - 2 എണ്ണം
ഗ്രാമ്പൂ- 3 എണ്ണം
ഏലക്ക - 5 എണ്ണം
കറിവേപ്പില
തയ്യാറാക്കുന്ന വിധം :
പാത്രം അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിക്കുക. അതിലേക്കു ഒരു കഷ്ണം
പട്ട, ഗ്രാമ്പൂ, ഏലക്ക എന്നിവ മൂപിക്കുക .അതിലേക്കു അരിഞ്ഞു വെച്ച ഇഞ്ചി കൂടി ചേര്‍ത്ത് വഴട്ടുക . പച്ചമുളകും ,സവാളയും ചേര്‍ത്ത് നന്നായി മൂത്ത് വരുന്ന വരെ വഴറ്റുക.
ശേഷം മഞ്ഞള്‍പൊടി, മുളക്‌പൊടി എന്നിവയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. പച്ച മണം പോയി കഴിഞ്ഞാല്‍ ചിക്കന്‍, കറിവേപ്പില ചേര്‍ക്കാം നന്നായി വഴറ്റുക. അതിലേക്കു ആവശ്യത്തിനുള്ള ഉപ്പും ചേര്‍ക്കാം . 5 മിനിട്ട് നന്നായി മിക്‌സ് ചെയ്തു വഴട്ടാം .
വഴട്ടിയത്തിനു ശേഷം എടുത്തു വെച്ചിരിക്കുന്ന രണ്ടാം പാലും ഒഴിച്ച് കൊടുക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha