മോദകം തയ്യാറാക്കാം നിഷ് പ്രയാസം

250 ഗ്രാം ചെറുപയര്‍ പാകത്തിന് വെള്ളം ചേര്‍ത്ത് നന്നായി വേവിച്ചെടുക്കണം 250 ഗ്രാം ശര്‍ക്കര കാല്‍ കപ്പുവെള്ള മൊഴിച്ച് ഉരുക്കി പാവാക്കി അതില്‍ ഒരു തേങ്ങയുടെ പകുതി ചിരകിയിട്ട് ഇളക്കി വെള്ളം വറ്റുന്നത് വരെ നന്നായി വരട്ടി വെന്ത ചെറുപയറും ഒരു ടീസ്പൂണ്‍ ചുക്ക്, ജീരകം, ഏലക്ക എന്നിവ പൊടിച്ച് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക 200 ഗ്രാം മൈദ കട്ടിയില്‍ കലക്കി വെച്ച് നേരത്തെ തയ്യാറാക്കി വെച്ചിരുന്ന പയര്‍ മിക്‌സിങ്ങ് ഒരു ചെറുനാരങ്ങയുടെ വലിപ്പത്തില്‍ ഉരുട്ടിയെടുത്ത് കലക്കി വെച്ചിരിക്കുന്ന മാവില്‍ മുക്കി തിളയ്ക്കുന്ന എണ്ണയിലിട്ടു മൂപ്പിച്ചെടുക്കുക. സ്വാദിഷ്ടമായ മോദകം തയ്യാര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha