പാളയംകോടന്‍ പഴം ജാം

ചേരുവകള്‍
പാളയംകോടന്‍ പഴം - 25 എണ്ണം
പഞ്ചസാര - ഒരു കപ്പ് (250 ഗ്രാം)
കറുവാപട്ട - 4 ഇഞ്ച്
ഗ്രാമ്പൂ - 6 എണ്ണം
ചെറുനാരങ്ങാനീര് - 2 ടേബിള്‍ സ്പൂണ്‍
പാചകരീതി
ആദ്യം പഴം നന്നായി വേവിച്ചെടുക്കണം. ഇതിന് പാളയംകോടന്‍ പഴം ചെറിയ കഷണങ്ങളാക്കി മുറിക്കണം. മുറിച്ച കഷണങ്ങള്‍ ആവശ്യത്തിന് വെള്ളവും പട്ടയും, ഗ്രാമ്പുവും ചേര്‍ത്ത് വേവിക്കുക. ചുവട് കട്ടിയുള്ള പാത്രത്തിലാണ് വേവിക്കേണ്ടത്. (പ്രഷര്‍ കുക്കര്‍ ഉപയോഗിക്കാം)
പഴം നന്നായി വെന്തുകുഴയുമ്പോള്‍ അടുപ്പില്‍നിന്നും ഇറക്കണം. ചൂടാറിയശേഷം പട്ടയും ഗ്രാമ്പുവും എടുത്തുമാറ്റണം. ഇനി പഴത്തിന്റെ ചാറ് എടുക്കണം. ഇതിന് വേവിച്ച പഴം നന്നായി ഉടച്ചശേഷം ഒരു തോര്‍ത്ത് ഉപയോഗിച്ച് ചാറെടുക്കാം. (തോര്‍ത്തില്‍ ഇട്ട് പിഴിഞ്ഞാല്‍ ചാറ് ലഭിക്കും)
ഇനി ഈ ചാറും പഞ്ചസാരയും ചേര്‍ത്ത് അടുപ്പില്‍ വച്ച് ഇളക്കുക. ചെറുതീയില്‍ വേണം വേവിക്കുവാന്‍. ഇതിലേയ്ക്ക് ചെറുനാരങ്ങാനീരും കൂടി ചേര്‍ത്ത് നന്നായി വരട്ടണം. ചക്കവരട്ടിയും മറ്റും പാകപ്പെടുത്തുന്നതുപോലെ വരട്ടണം. ഏതാണ്ട് ഒരുമണിക്കൂര്‍ ആകുമ്പോള്‍ ജാം പാകമാകും. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ചക്കവരട്ടിപോലെ കട്ടിയാകുംമുമ്പ് അടുപ്പില്‍നിന്നും വാങ്ങണം. ജാമിന്റെ മിനുസം ഉണ്ടാകണമെങ്കില്‍ അധികം മുറുകുവാന്‍ പാടില്ല. നന്നായി സൂക്ഷിച്ചുവച്ചാല്‍ രണ്ടാഴ്ചവരെ കേടുകൂടാതെയിരിക്കും. ബ്രഡിനൊപ്പം മാത്രമല്ല, പുട്ടിനൊപ്പവും ഈ ജാം വളരെ രുചികരമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha