ഇളനീര്‍ പായസം

ചേരുവകകള്‍
ഇളനീര്‍ ചുരണ്ടിയെടുത്തത് 2 കപ്പ്
പാല്‍ ഒന്നര കപ്പ്
പഞ്ചസാര 3 കപ്പ്
അണ്ടിപ്പരിപ്പ്, കിസ്മിസ് 1 ടേബിള്‍സ്പൂണ്‍ വീതം
നെയ്യ് 1 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ പാല്‍ നന്നായി തിളപ്പിക്കുക. ചുരണ്ടിയ ഇളനീര്‍ ചെറിയ കഷ്ണങ്ങളാക്കി തിളച്ച പാലില്‍ ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. പാല്‍ കുറുകി വരുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് വീണ്ടും ഇളക്കി പത്ത് മിനിറ്റ് കഴിഞ്ഞാല്‍ ഓഫ്‌ചെയ്ത് നെയ്യില്‍ മൂപ്പിച്ച അണ്ടിപ്പരിപ്പും കിസ്മിസും വിതറി ചൂടാറിയ ശേഷം ഉപയോഗിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha