ഇരുമ്പന്‍പുളി അച്ചാര്‍ തയ്യാറാക്കാം

ചേരുവകള്‍
ഇരുമ്പന്‍ പുളി വട്ടത്തിലരിഞ്ഞത് 1 കപ്പ്
ഉപ്പ പാകത്തിന്
മുളകുപൊടി 4 ടേബിള്‍സ്പൂണ്‍
പച്ചമുളക് 4
കടുക് താളിക്കാന്‍
ഉവുല,കായം പൊടിച്ചിടുന്നതിന്
വിനാഗിരികുറച്ച്
എണ്ണ 1/4 കപ്പ്
തയ്യാറാക്കുന്ന വിധം
എണ്ണ ചൂടാക്കി ഉലുവയും കായവും ചൂടാക്കി എടുക്കുക. അത് പൊടിച്ചു വയ്ക്കുക. കുറച്ചു കൂടി എണ്ണ ഒഴിച്ച ചൂടാക്കി കടുക് പൊട്ടിക്കുക. അനിനുശേഷം മുളകുപൊടി ചേര്‍ത്ത് ഒന്ന് ചൂടാക്കുക. അധികം മൂത്തു പോകരുത്. കുറച്ച വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. ഇരുമ്പന്‍ ഉപ്പു പുരട്ടി വച്ചത് ഇതിലേക്ക ചേര്‍ക്കുക. നന്നായി ഇളക്കുക. വിനാഗിരിയും ഉലുവയും കായവും പൊടിച്ചതും ചേര്‍ത്ത ഇളക്കി എടുക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha