എഗ്ഗ് സാന്‍ഡ് വിച്ച്

വേവിച്ച മുട്ട രണ്ട്
സവാള അരിഞ്ഞത് ഒന്ന്
തക്കാളി അരിഞ്ഞത് ഒന്ന്
ടൊമാറ്റോ കെച്ചപ്പ് രണ്ട് ടീസ്പൂണ്‍
കുരുമുളക് ചതച്ചത് അര ടീസ്പൂണ്‍
ഉപ്പ്,എണ്ണ ആവശ്യത്തിന്
മയോണൈസ് ആറ് കഷ്ണം
ബ്രെഡ് ആറ് കഷ്ണം
തയ്യാറാക്കുന്ന വിധം
സവാള വഴറ്റുക. സവാള മയത്തിലായാല്‍ തക്കാളി അരിഞ്ഞതും, കുരുമുളകും, ഉപ്പും ചേര്‍ക്കുക. കുറച്ച് മിനുട്ടുകള്‍ തുടരെ ഇളക്കി ടൊമാറ്റോ കെച്ചപ്പ് ചേര്‍ക്കുക. തക്കാളി വെന്ത് വരുംവരെ ഇളക്കുക. അടുപ്പില്‍ നിന്ന് മാറ്റി തണുക്കാന്‍ വെക്കുക. വെന്ത മുട്ടകള്‍ ഉടയ്ക്കുക. ഇതും മയോണൈസും സവാളതക്കാളി മിശ്രിതത്തിലേക്ക് ചേര്‍ക്കണം. എല്ലാ ചേരുവകളും നന്നായി യോജിപ്പിച്ച് ബ്രെഡ് കഷ്ണങ്ങളില്‍ പുരട്ടുക. രണ്ട് ബ്രെഡുകള്‍ക്കിടയില്‍ മസാല വരും വിധം ക്രമീകരിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha