കോക്കനട്ട് സര്‍ഫി തയ്യാറാക്കാം

തേങ്ങ ചിരവിയത് ഒരു കപ്പ്
വെണ്ണ രണ്ട് സ്പൂണ്‍
കാച്ചിക്കുറുക്കിയ പാല്‍ രണ്ട് കപ്പ്
കണ്ടന്‍സ്ഡ് മില്‍ക് രണ്ട് സ്പൂണ്‍
ഏലക്കപ്പൊടി ഒരു നുള്ള്
പഞ്ചസാര അഞ്ച് സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു പാന്‍ അടുപ്പത്തുവെച്ച് അതില്‍ വെണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ തേങ്ങയിട്ട് വഴറ്റുക. തേങ്ങയുടെ നിറം മാറുന്നതിനുമുമ്പ് പാല്‍ ചേര്‍ത്തിളക്കി വേവിക്കുക. വെന്ത് കുറുകിവരുമ്പോള്‍ പഞ്ചസാരയും കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ക്കുക. നന്നായി വഴഞ്ഞ് ഉരുണ്ടു വരുമ്പോള്‍ ഏലക്കപ്പൊടി ചേര്‍ത്ത് ഇറക്കുക. ഇത് വെണ്ണ പുരട്ടിയ ഒരു പാത്രത്തിലേക്ക് പകര്‍ന്ന് ചെറി, അണ്ടിപ്പരിപ്പ് ഇട്ട് അലങ്കരിക്കുക. ചൂടാറുന്നതിനുമുമ്പ് ചെറിയ കഷണങ്ങളാക്കാം. നന്നായി തണുത്ത് കട്ടിയായാല്‍ ഇളക്കിയെടുക്കാം. വളരെ സ്വാദിഷ്ടമായ കോക്കനട്ട് സര്‍ഫി റെഡി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha