പംകിന്‍ സൂപ്പ് വിത്ത് സെലറി

മത്തങ്ങ (വേവിച്ച് മിക്‌സിയില്‍ അടിച്ചത്) - 500 ഗ്രാം
സെലറി (ചെറുതായി അരിഞ്ഞത്) - 1 തണ്ട്
ഒലിവെണ്ണ (എക്‌സ്ട്രാ വെര്‍ജിന്‍) - 1- 2 ടേബിള്‍ സ്‌പൂണ്‍
സവാള (ചെറുതായി അരിഞ്ഞത്) - ഇടത്തരം 1
ഇഞ്ചി (ചെറുതായി അരിഞ്ഞത്) - 1 ടീസ്‌പൂണ്‍
വെളുത്തുള്ളി (ചെറുതായി അരിഞ്ഞത് - 1 ടീസ്‌പൂണ്‍
വാള്‍നട്ട് വറുത്തത് - 100 ഗ്രാം
മുളകുപൊടി - 1 ടീസ്‌പൂണ്‍
ഉപ്പ് - ആവശ്യത്തിന്
കറുത്ത കുരുമുളക്
(തരിയായി പൊടിച്ചത്) - ആവശ്യത്തിന്
പഞ്ചസാര - ഒന്നര ടീസ്‌പൂണ്‍
ഫ്രഷ് ക്രീം - അര കപ്പ് അലങ്കരിക്കാന്‍
വെണ്ണ - 1 ടീസ്‌പൂണ്‍
തയ്യാറാക്കുന്ന വിധം
ചുവട് കട്ടിയുള്ള പാത്രത്തില്‍ ഒലിവെണ്ണ ചൂടാക്കി സവാള ഇളം ഗോള്‍ഡന്‍ നിറമാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക. ഇതിലേക്ക് വാള്‍നട്ട് അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. മുളകുപൊടി ഇതില്‍ ചേര്‍ത്ത് അര മിനിട്ട് വഴറ്റിയ ശേഷം മത്തങ്ങ പ്യൂരി ചേര്‍ത്തിളക്കുക
ആവശ്യത്തിന് ഉപ്പും കുരുമുളകും ചേര്‍ത്ത് 1- 2 മിനിട്ട് പാകം ചെയ്യുക. ഇതില്‍ പഞ്ചസാരയും ഫ്രെഷ് ക്രീമും ചേര്‍ത്ത് ഇളക്കുക. 2 മിനിട്ട് മൂടി വച്ച് വേവിക്കുക. ഇതില്‍ സെലറി അരിഞ്ഞതും, ഒലിവെണ്ണയും വെണ്ണയും ചേര്‍ത്തിളക്കുക. തയ്യാറാക്കിയ കൂട്ട് സൂപ്പ് ബൗളിലേക്ക് ഒഴിച്ച് ഫ്രെഷ് ക്രീമും ഒലിവെണ്ണയും ചേര്‍ത്ത് അലങ്കരിച്ച് ചൂടോടെ വിളമ്പുക
https://www.facebook.com/Malayalivartha