പേരയ്ക്ക ജെല്ലി തയ്യാറാക്കാം

ഏറെ പഴുക്കാത്ത പേരക്കയാണ് ജെല്ലിക്ക് നല്ലത്. പുറന്തൊലിക്ക് മഞ്ഞനിറമാകാത്ത പേരക്ക തിരഞ്ഞെടുത്ത്, കഴുകി വൃത്തിയാക്കി, തൊലിയോടു കൂടി ചെറുതായി മുറിച്ച് ഒരു കിലോ പേരക്കയ്ക്ക് മൂന്ന് ഗ്രാം എന്നതോതില്‍ സിട്രിക് ആസിഡ് ചേര്‍ത്ത്, പേരക്ക മുങ്ങിക്കിടക്കാന്‍ പാകത്തില്‍ വെള്ളവും ചേര്‍ത്ത് അര മണിക്കൂര്‍ തിളപ്പിക്കുക. കഷണങ്ങള്‍ ഉടയാതെ പതുക്കെ ഇളക്കാം. ഇതിന്റെ നീര് ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക. അരിപ്പയില്‍ അവശേഷിക്കുന്ന പേരക്ക പകുതിഭാഗം വെള്ളവും ചേര്‍ത്ത് വീണ്ടും 15 മിനിറ്റ് തിളപ്പിക്കുക.
രണ്ടുപ്രാവശ്യം അരിച്ചെടുത്ത നീരും മൂന്ന് ഗ്രാം സിട്രിക് ആസിഡും നീരിന്റെ അളവിനനുസരിച്ച് പഞ്ചസാരയും ചേര്‍ക്കണം. ഒരു കിലോ പേരക്കനീരിന് ഒരു കിലോ പഞ്ചസാര. ജെല്ലി പരുവമായാല്‍ ചൂടോടുകൂടി കുപ്പികളില്‍ നിറച്ച് തണുത്തുകഴിഞ്ഞ് അടച്ചുസൂക്ഷിക്കുക.
https://www.facebook.com/Malayalivartha