Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാലപ്പവും വറുത്തരച്ച കോഴിക്കറിയും ബീഫ് ഉലത്തിയതും ഒപ്പം ചിക്കന്‍ കട് ലറ്റും; ഈസ്റ്ററിന് വിളമ്പാം രുചിയൂറും വിഭവങ്ങൾ...

29 MARCH 2018 11:00 AM IST
മലയാളി വാര്‍ത്ത

പാലപ്പം

ചേരുവകള്‍:
അരിപ്പൊടി അഞ്ച് കപ്പ്
യീസ്റ്റ് അര ടീസ്പൂണ്‍
പഞ്ചസാര രണ്ട് ടേബിള്‍സ്പൂണ്‍
തേങ്ങാപ്പാല്‍ രണ്ട് കപ്പ്
ഉപ്പ് ആവശ്യത്തിന്

പാകം ചെയ്യേണ്ടവിധം:

ഒരു കപ്പ് ചെറുചൂട് വെള്ളത്തില്‍ യീസ്റ്റും പഞ്ചസാരയും കലക്കി 30 മിനിട്ട് വെക്കുക. മൂന്ന് ടേബിള്‍ സ്പൂണ്‍ അരിപ്പൊടി മൂന്ന് കപ്പ് വെള്ളത്തില്‍ കലക്കി നാലു മിനിറ്റ് തുടര്‍ച്ചയായി ഇളക്കി തിളപ്പിക്കുക. ഈ മിശ്രിതം തണുത്ത ശേഷം ബാക്കി അരിപ്പൊടിയും യീസ്റ്റ് ലയിപ്പിച്ച വെള്ളവും തേങ്ങാപ്പാലും ഉപ്പും ചേര്‍ത്ത് മിക്‌സിയില്‍അടിച്ചെടുക്കുക. എട്ടു മണിക്കൂര്‍ പുളിപ്പിച്ച ശേഷം അപ്പച്ചട്ടിയില്‍ ചുട്ടെടുക്കുക.


ചിക്കന്‍ കട് ലറ്റ്

ചേരുവകള്‍:

കോഴിയിറച്ചി (എല്ലില്ലാത്തത്) 250 ഗ്രാം

ഉരുളക്കിഴങ്ങ് രണ്ട് എണ്ണം

കുരുമുളകുപൊടി അര ടീസ്പൂണ്‍

മുളകുപൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി ഒരു നുള്ള്
ചിക്കന്‍മസാല ഒരു ടീസ്പൂണ്‍
സവാള ഒന്ന്
പച്ചമുളക് രണ്ട് എണ്ണം
ഇഞ്ചി ഒരിഞ്ച് കഷണം
കറിവേപ്പില ഒരു ഇതള്‍
മുട്ട ഒന്ന്
റൊട്ടിപ്പൊടി അര കപ്പ്
എണ്ണ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്

പാകം ചെയ്യേണ്ടവിധം:

ഉരുളക്കിഴങ്ങ് ഉപ്പു ചേര്‍ത്ത് പുഴുങ്ങി ഉടച്ചെടുക്കുക. വൃത്തിയാക്കിയ കോഴിയിറച്ചി മുളകുപൊടി, മഞ്ഞള്‍പൊടി, ചിക്കന്‍മസാല, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ച ശേഷം മിക്‌സിയിലിട്ട് ചെറുതായി നുറുക്കിയെടുക്കുക. പൊടിയായി അരിഞ്ഞ സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക. ഇതിലേക്ക് കോഴിയിറച്ചി ചേര്‍ത്ത് നന്നായി വരട്ടുക. ഇത് ഉടച്ചുവെച്ച ഉരുളക്കിഴങ്ങും കുരുമുളകുപൊടിയും ചേര്‍ത്ത് കുഴയ്ക്കുക. ചെറിയ ഉരുളകളായി ഉരുട്ടി കട് ലറ്റ് പാകത്തില്‍ പരത്തുക. പതപ്പിച്ച മുട്ടയില്‍മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് എണ്ണയില്‍ വറുത്തെടുക്കുക.

വറുത്തരച്ച കോഴിക്കറി

ചേരുവകള്‍:
കോഴിയിറച്ചി ഒരു കപ്പ്
തേങ്ങ ചിരവിയത് രണ്ട് കപ്പ്
തക്കാളി രണ്ട് എണ്ണം
പച്ചമുളക് മൂന്ന്എണ്ണം
ഇഞ്ചി രണ്ട് ഇഞ്ച് കഷണം
വെളുത്തുള്ളി അഞ്ച് അല്ലി
ചെറിയ ഉള്ളി രണ്ട്/മൂന്ന് എണ്ണം
മഞ്ഞള്‍പൊടി അര ടീസ്പൂണ്‍
മല്ലിപ്പൊടി മൂന്ന് ടേബിള്‍സ്പൂണ്‍
മുളകുപൊടി മൂന്ന് ടേബിള്‍സ്പൂണ്‍
എണ്ണ മൂന്ന് ടേബിള്‍സ്പൂണ്‍
കറിവേപ്പില മൂന്ന് ഇതള്‍
കടുക് ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

പാകം ചെയ്യേണ്ടവിധം:

കോഴിയിറച്ചി കഴുകി ചെറിയ കഷണങ്ങളാക്കി വെള്ളം വാര്‍ത്തു കളയുക. പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, തക്കാളി എന്നിവ ചെറുതായി അരിയുക. ചിരവിയ തേങ്ങ ഒരേ വലുപ്പത്തിലാക്കാന്‍ വെള്ളം ചേര്‍ക്കാതെ ചെറുതായി മിക്‌സിയില്‍ അരക്കുക. ഒരു നോണ്‍സ്റ്റിക് പാനില്‍ അര ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് മിക്‌സിയില്‍ ഒതുക്കിയെടുത്ത തേങ്ങയും അഞ്ച് ചെറിയ ഉള്ളിയും ഒരു ഇതള്‍ കറിവേപ്പിലയും ചേര്‍ത്ത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കുക. ചൂടാറുമ്പോള്‍, വെള്ളം ചേര്‍ക്കാതെ (നിറം മാറാതിരിക്കുന്നതിന്) മിക്‌സിയില്‍അരക്കുക. ചട്ടിയില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില (ഒരു ഇതള്‍), ചെറിയ ഉള്ളി എന്നിവ നന്നായി വഴറ്റുക. ഇതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി ചേര്‍ത്ത് ഇളക്കുക. ഒരു മിനിറ്റ് കഴിയുമ്പോള്‍ തക്കാളി ചേര്‍ത്ത് അല്‍പ നേരം ഇളക്കുക. അതിനുശേഷം കോഴിയിറച്ചിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നാല്അഞ്ച് മിനിറ്റ് ഇളക്കുക. പിന്നീട് അടച്ചുവച്ച് ചെറുതീയില്‍ വേവിക്കുക. വെന്ത് കഴിയുമ്പോള്‍വറുത്തരച്ച തേങ്ങ വെള്ളത്തില്‍ കലക്കി ചേര്‍ക്കുക. പതുക്കെ തിളക്കുമ്പോള്‍ തീയണച്ച് കടുക് പൊട്ടിച്ച് കറിവേപ്പിലയും ഉള്ളിയും മൂപ്പിച്ച് ചേര്‍ക്കുക.

ബീഫ് ഉലത്തിയത്

ചേരുവകള്‍:
ബീഫ് (മാട്ടിറച്ചി) ചെറിയ കഷ്ണങ്ങളാക്കിയത് 500 ഗ്രാം
മുളകുപൊടി ഒരു ടേബിള്‌സ്പൂറണ്‍
മല്ലിപൊടി രണ്ട് ടേബിള്‌സ്പൂപണ്‍
ഗരം മസാല അര ടീസ്പൂണ്‍
മഞ്ഞള്‌പൊിടി അര ടീസ്പൂണ്‍
കുരുമുളകുപൊടി ഒരു ടീസ്പൂണ്‍
ഇഞ്ചി അരിഞ്ഞത് ഒരു ടീസ്പൂണ്‍
ചെറിയ ഉള്ളി നാല് എണ്ണം
നെയ്യ് ഒരു ടേബിള്‌സ്പൂണണ്‍
കറിവേപ്പില രണ്ട് ഇതള്‍
തേങ്ങ കൊത്ത് (വറുത്തത്) കാല്‍ കപ്പ്
ഉപ്പ് ആവശ്യത്തിന്

പാകം ചെയ്യേണ്ടവിധം:

ബീഫ് കഴുകി മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‌പൊ്ടി, ഗരം മസാല, ഇഞ്ചി, തേങ്ങ കൊത്ത്, ഉപ്പ് എന്നിവ ചേര്ത്ത് വേവിക്കുക. (കുക്കറില്വെള്ളം ഒഴിക്കാതെ). പാനില്‌നെഇയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ ചെറിയ ഉള്ളി അരിഞ്ഞതും കറിവേപ്പിലയും ഇട്ടു മൂപ്പിക്കുക. ഇതിലേയ്ക്ക് കുരുമുളകുപൊടിയും വെന്ത ഇറച്ചിയും ചേര്ത്ത്ച, വെള്ളം വറ്റിച്ച് നന്നായി വരട്ടുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (9 minutes ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (14 minutes ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (25 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (40 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (49 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (1 hour ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (1 hour ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (2 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (13 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (14 hours ago)

Malayali Vartha Recommends