ചൈനയുടെ ബുള്ളറ്റ് ട്രെയിനിന് വേഗത മണിക്കൂറിൽ 600 കിലോമീറ്റർ

ഇടിമിന്നൽ ബുള്ളറ്റ് ട്രെയിനുമായി ചൈന വരുന്നു. മണിക്കൂറിൽ 600 കിലോമീറ്ററാണ് ഈ ട്രെയിനിന്റെ വേഗത. ലോകത്തുള്ള മറ്റേത് ട്രെയിനുകളെക്കാളും കൂടുതലാണ് ഇത്.നിലവിലുള്ള രാജ്യാന്തര ട്രെയിനുകള്‍ മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗതയിലാണ് ഓടുന്നത്.
ചൈനയിലെ സിആര്‍ആര്‍സി കോര്‍പറേഷന്‍ ലിമിറ്റഡാണ് ഇത്രയും വേഗതയുള്ള മാഗ്‌നറ്റിക് ലെവിറ്റേഷന്‍ ട്രെയിനുകളെക്കുറിച്ച് ഗവേഷണംനടത്തുന്നത്. നിലവില്‍ രാജ്യത്തുള്ള ബുള്ളറ്റ് ട്രെയിനുകളേക്കാള്‍ പത്ത് ശതമാനം ഊര്‍ജം കുറച്ച് മാത്രമേ പുതിയ ട്രെയിനുകള്‍ക്ക് വേണ്ടി വരുകയുള്ളുവെന്നും സിആര്‍ആര്‍സി വെളിപ്പെടുത്തുന്നു. വിവിധ രാജ്യങ്ങള്‍ക്കിടെ അതിവേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിനുകള്‍ വികസിപ്പിക്കാന്‍ തങ്ങള്‍ ശ്രമിച്ച് വരുന്നുണ്ടെന്നും സിആര്‍ആര്‍സി കോര്‍പറേഷന്‍ ലിമിറ്റഡ് പറയുന്നു. നിലവില്‍ ജപ്പാനിലാണ് ഏറ്റവും വേഗതയുള്ള മാഗ്ലെവ് ട്രെയിനുള്ളത്. എന്നാല്‍ തങ്ങള്‍ വികസിപ്പിക്കുന്ന പുതിയ ട്രെയിനിന് നിലവിലുള്ള ഏത് മാഗ്ലെവ് ട്രെയിനിനേക്കാളും വേഗതയുണ്ടാകുമെന്നാണ് ചൈന അവകാശപ്പെടുന്നത്.
ബുള്ളറ്റ് ട്രെയിനിൽബീജിംഗില്‍ നിന്നും ഷാന്‍ഗായില്‍ എത്താന്‍ വെറും രണ്ട് മണിക്കൂര്‍ മതിയാകും. ലണ്ടനില്‍ നിന്നും പാരീസിലേക്ക് വെറും 34 മിനിറ്റും.
https://www.facebook.com/Malayalivartha