യാല നാഷണല്‍ പാര്‍ക്ക് - ശ്രീലങ്ക

ശ്രീലങ്ക-കുബേരന്റെ സ്വർണ നഗരി ,സാക്ഷാൽ രാവണേശ്വരന്റെ സാമ്രാജ്യം. നന്മ തിന്മകൾ ഏറ്റു മുട്ടിയ വീരഭൂമി. ഒരുകാലത്ത് മലയാളികളുടെ 'ഗൾഫ് ' ആയിരുന്ന സിലോൺ എന്ന ഇന്നത്തെ ശ്രീലങ്കയിലെ യാല പാർക്കിലേക്കൊരു യാത്ര.
ശ്രീലങ്കന്‍ നാഷണല്‍ പാര്‍ക്കുകളില്‍ വലുപ്പത്തില്‍ രണ്ടാം സ്ഥാനം 'യാല' നാഷണല്‍ പാർക്ക് ധാരാളം സഞ്ചാരികളെ ആകർഷിക്കുന്ന ഒന്നാണ്. പ്രധാന നഗരമായ കൊളംബോയില്‍ നിന്നും 300 കിലോമീറ്റര്‍ മാത്രം ദൂരമേ ഉള്ളു ഇവിടേക്ക്.1894 ല്‍ ഒരു ഗെയിം സാങ്ച്വറിയായി ആരംഭിച്ച് 1900 ലാണ് ഇതൊരു നാഷണല്‍ പാര്‍ക്കായി മാറിയത്.
979സ്‌ക്വയര്‍ കിലോമീറ്ററോളം വലുപ്പമുള്ള റിസർവിന്റെ 141 സ്‌ക്വയര്‍ കിലോമീറ്ററിൽ ഉള്ള 2 ബ്ലോക്ക് മാത്രമേ സന്ദർശകർക്കായി തുറന്നു കൊടുത്തിട്ടുള്ളു. ആകെ 5 ബ്ലോക്കുകളാണിവിടെയുള്ളത്. കാടിന്റെ മനോഹാരിത നുകർന്ന് നടക്കുമ്പോൾ ഭാഗ്യമുണ്ടെങ്കിൽ കാട്ടിൽ സ്വൈര വിഹാരം നടത്തുന്ന പുള്ളിപ്പുലികളെയും ആനയെയും മാനിനെയുമെല്ലാം കാണാം. ഇവയുടെ സംരക്ഷണകേന്ദ്രം കൂടിയാണിവിടം.
പുഴകളും തടാകങ്ങളും പാറക്കെട്ടുകളുമെല്ലാം യാല നാഷണൽ പാർക്കിന്റെ ഭംഗിക്ക് മാറ്റ് കൂട്ടുന്നു. 215 ഓളം വ്യത്യസ്തമായ പക്ഷികൾ ഇവിടെ ഉണ്ടത്രേ.
ശ്രീലങ്കയിലെ രണ്ടുപ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളായ സൈതുല്‍പാദുവയും മാഗുല്‍ വിഹാരയും 'യാല' നാഷണല്‍ പാര്‍ക്കിനുള്ളിലാണ് സ്ഥിതിചെയ്യുന്നത്.
https://www.facebook.com/Malayalivartha