ഇറ്റലിയിലെ മികച്ച 2 സ്പാ റിസോട്ടുകൾ

സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായി ഇന്ന് ഏറ്റവുമധികം ആളുകള്‍ ആശ്രയിക്കുന്ന ചികിത്സാരീതിയാണ് സ്പാ. പുരാതന ഗ്രീക്ക് സൌന്ദര്യശാസ്ത്രത്തില്‍ ചെയ്തുപോന്നിരുന്ന ഒരു സൌന്ദര്യചികിത്സാരീതിയാണ് ഇത്.ഗ്രീസില്‍ നിന്നും പിന്നീട് ഇത് ഇംഗ്ലണ്ടിലേക്ക് വന്നു. കാലക്രമേണ നിരവധി സ്പാ റിസോര്‍ട്ടുകള്‍ യൂറോപ്പില്‍ വളര്‍ന്നു വന്നു.അവയിൽ ഒന്നാണ് ഇറ്റലിയിലെ ഗ്രാൻഡ് ഹോട്ടൽ ട്രമെസോ .
ലോകത്തെ ഏറ്റവും മികച്ച താപ സ്പാ സ്പോട്ട് ആണിത്. സുഖ ശീതോഷ്ണമായ അകത്തളങ്ങളും 5 ഇൻഡോർ മസ്സാജ് ഏരിയയും ഒരു ഔട്ഡോർ ഏരിയയുംഉള്ള ഇവിടെ എവിടെനിന്നു നോക്കിയാലും നയനമനോഹരമാണ്. പരമ്പരാഗത ഹമ്മാം ചികിത്സയുൾപ്പടെ കാലുകളുടെയും പാദങ്ങളുടെയും ആരോഗ്യത്തിനായുള്ള ചെറിയ ചൂടുള്ള കല്ലുകൾ കൊണ്ടുള്ള പ്രത്യേക സ്പായും ഇവിടെ ചെയ്യുന്നുണ്ട്. ദമ്പതികൾക്കായി പ്രത്യേക T സ്പാ suit ഇവിടുത്തെ പ്രത്യേകതയാണ്.
17-)0 നൂറ്റാണ്ടിലെ പ്രശസ്തമായ കാർലോട്ട വില്ലയിൽ നിന്ന് നടക്കാനുള്ള ദൂരമേ ഉള്ളു ഇവിടേക്ക്. അന്റോണിയോ ക്യാനോവയുടെയും ഫ്രാൻസിസ്‌കോ ഹെയ്‌സിന്റെയും ആർട് വർക്കുകൾ കൊണ്ട് നിറഞ്ഞ വില്ലയുടെ മുറ്റത്തെ 20 ഏക്കറോളം വരുന്ന പൂന്തോട്ടം ഫൗണ്ടനുകൾ കൊണ്ടും മനോഹര ശില്പങ്ങൾക്കൊണ്ടും അലങ്കരിച്ചിരിക്കുന്നു. വില്ലയുടെ ബാക് യാർഡിലും 5 ഏക്കറോളം വരുന്ന മനോഹരമായ പൂന്തോട്ടമാണ്.
ഇവിടെ എത്തുന്നവരുടെ ഉന്മേഷത്തിനും ശരീരസൌന്ദര്യത്തിനും ഉതകുന്ന തരത്തിലാണ് വില്ല യുടെ ഓരോ ഭാഗവും ഡിസൈൻ ചെയ്തിരിക്കുന്നത്. വൈൻ ഏരിയ. ഫിറ്റ്നസ് ഏരിയ , ടെന്നീസ് കോർട്ട് എന്നിങ്ങനെ മനസ്സിനും ശരീരത്തിനും ഉന്മേഷം പകരാൻ നിരവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് ഇവിടെ.
ലുഗാനോ എയർ പോർട്ടിൽനിന്നു 23 മൈലും മിലൻ മാൽപെൻസയിൽനിന്നു50 മൈലും മിലൻ ലിനറ്റിൽനിന്ന്59 മൈലും ആണ് ഇവിടേക്കുള്ള ദൂരം.
ലെഫായ് റിസോർട്ട് ആൻഡ് സ്പാ
ലെഫായ് റിസോർട്ട് ആൻഡ് സ്പാ ആണ് ഇറ്റലിയിലെ മറ്റൊരു പ്രധാന സ്പാ റിസോർട്ട്.ഗാർഡ തടാകത്തിന്റെ കരയിലുള്ള ഈ സ്പായിൽ പരമ്പരാഗത ചൈനീസ് മരുന്നുകൂട്ടുകൾക്കൊപ്പം ആധുനിക പാശ്ചാത്യ രീതിയും സമന്വയിപ്പിച്ചതാണ് ഇവിടുത്തെ ചികിത്സാരീതി.
ഇവിടെ അനുശാസിക്കുന്ന പ്രത്യേക രീതിയിലുള്ള ഭക്ഷണക്രമം ശരീരത്തിന് പ്രത്യേക ഉന്മേഷം നൽകുന്നു. ഒരേസമയം മാനസികവും ശാരീരികവുമായ റിഫ്രഷ്മെന്റ് പ്രദാനം ചെയ്യുന്നതും ചര്‍മകോശങ്ങള്‍ക്ക് ആരോഗ്യം നൽകുന്നതുമായ സ്പാ ചികിത്സകൾ ലെഫായ് റിസോർട്ട് ആൻഡ് സ്പാ യിൽ ലഭ്യമാണ്. ചൈനീസ് തായ് -ചി യും തടാക കരയിലെ സൈക്കിളിംഗുമെല്ലാം ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നവയാണ്.
https://www.facebook.com/Malayalivartha