ദുബായിൽ ദിനോസർ ഇറങ്ങി

വിസ്മയക്കാഴ്ചകളുടെ നഗരമായ ദുബായിലെ സബീൽ പാർക്കിൽ ‘ദിനോസറുകൾ’ കൂട്ടത്തോടെ ഇറങ്ങുന്നു.മൂന്നു കാലഘട്ടങ്ങളിലായി ജീവിച്ചിരുന്ന നൂറു ദിനോസറുകളാണ് സന്ദർശകർക്കായി ഇവിടെ കാത്തിരിക്കുന്നത്. കണ്ടും തൊട്ടും അറിഞ്ഞു തൃപ്തിവരാത്തവർക്ക് ദിനോസറുകൾക്കു പുറത്തൊരു സവാരിയുമാകാം.
ലോകത്തിലെ അദ്ഭുതങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗാര്‍ഡന്‍ ഗ്ലോ പ്രൊജക്ട് തുടക്കമിട്ടത്. കുട്ടികളെ ലക്ഷ്യമാക്കിയാണ് പ്രൊജക്റ്റ് എങ്കിലും മുതിർന്നവരെയും ആകർഷിക്കുന്ന വിധത്തിലാണ് ഗാർഡ്ന്റെ രൂപകൽപന.
60 ഏക്കറില്‍ കൂടുതല്‍ സ്ഥലത്ത് കാഴ്ചകള്‍ ഒരുക്കിയാണ് ഇത്തവണ ഗ്ലോ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസ്സൈന്‍ നാസ്സര്‍ ലൂത്ത വ്യക്തമാക്കി.80 ലക്ഷം എൽഇഡി ലൈറ്റുകളുടെ വർണലോകമാണ് ഗ്ലോ പാർക്ക്. കാഴ്ചകളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ നിങ്ങളെ വരവേല്‍ക്കുന്നത് വമ്പൻ ദിനോസറുകളായിരിക്കും. ഒറിജിനല്‍ ദിനോസറുകളെ വെല്ലുന്ന രീതിയിലാണ് ഇവയുടെ പ്രകടനം. കാഴ്ചയിലും വലുപ്പത്തിലും യഥാർത്ഥ ദിനോസറുകളെ പിന്നിലാക്കുന്ന ഇവരുടെ ഗര്‍ജ്ജനം കുട്ടികളില്‍ ഏറെ ആശ്ചര്യം ഉളവാക്കും.
വെള്ളത്തിനടിയിലെയും കൊടുംകാട്ടിലുമൊക്കെ കാഴ്‌ചകളുടെ തിളക്കം ഗ്ലോ പാർക്കിനെ വ്യത്യസ്‌തമാക്കുന്നു. മൽസ്യങ്ങൾ, വന്യമൃഗങ്ങൾ, പക്ഷിക്കൂട്ടങ്ങൾ എന്നിവയുടെ തിളങ്ങുന്ന ലോകത്തെത്തിയ പ്രതീതി. അണ്ടർവാട്ടർ വേൾഡ്, അനിമൽ കിങ്‌ഡം, നക്ഷത്രലോകം എന്നിവ ഒരുക്കുന്നത് തീർത്തും മായിക ലോകമാണ്.
ഇന്റര്‍നാഷണല്‍,റീജണല്‍,ലോക്കല്‍ ആര്‍ട്ടിസ്റ്റുകളുടെ അനേകം ലൈവ് പെര്‍ഫോമന്‍സുകള്‍ ഇവിടെ നടക്കും. യുഎഇ സംസ്‌കാരം ലോകത്തിന് മുന്നില്‍ കാഴ്ചവയ്ക്കുന്ന ലൈവ് മ്യൂസിക്കല്‍ പെര്‍ഫോമന്‍സുകളും ഉണ്ടാകും. കളിചിരികളോടെ കുട്ടികള്‍ക്ക് ആസ്വദിക്കാവുന്ന ഏരിയയും പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്.
അനേകം ഗെയിമുകളും ഫണ്‍ ആക്ടിവിറ്റിയും ഇവിടെ ഉണ്ടാകും. ദിനോലാബ്, മ്യൂസിയം, മ്യഗശാല തുടങ്ങിയ സജ്ജീകരണങ്ങളും പുതുതായി ഒരുക്കിയ ഗാര്‍ഡന്‍ ഗ്ലോയില്‍ ഉണ്ട്. വിവിധ പ്രക്യതി ദ്യശ്യങ്ങളുടെ പ്രകാശിക്കുന്ന രൂപങ്ങളും ജലാന്തര്‍ഭാഗങ്ങളിലെ കാഴ്ചകളും ക്യത്യമായി ഇവിടെ ഒരുക്കിയിട്ടുണ്ട്. വിശാലമായ ഭക്ഷണ തെരുവുകളും, ലൈവ് മ്യൂസിക് പരിപാടികളുമാണ് പുതിയ ഗാര്‍ഡന്‍ ഗ്ലോയുടെ പ്രത്യേകതയെന്ന് ഫലക് ഹോള്‍ഡിംങ്സ് ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍ ഫലക്നാസ് അഭിപ്രായപ്പെട്ടു. ദുബായ് മുനിസിപ്പാലിറ്റിയും ഫലക് ഹോള്‍ഡിംങ്സിന്റെ ഭാഗമായ ദ റീറ്റെയിലേഴ്സ് ഇന്‍വെസ്റ്റ്മെന്റും ചേര്‍ന്നാണ് ഗാര്‍ഡന്‍ ഗ്ലോ ഒരുക്കിയിരിക്കുന്നത്. ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ദുബായ് ഗാര്‍ഡന്‍ ഗ്ലോയില്‍ പ്രവേശനം. പ്രതിദിനം 5000 സന്ദര്‍ശകര്‍ ഇവിടേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ഞായറാഴ്ച ഗാര്‍ഡന്‍ ഗ്ലോ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും.
https://www.facebook.com/Malayalivartha