കേരള തനിമയിൽ ലക്ഷദീപ്
04 NOVEMBER 2016 05:56 PM IST

മലയാളി വാര്‍ത്ത
കേരളത്തിലെ ജനങ്ങളുമായി വംശീയ സാദൃശ്യമുള്ളവരാണ് ലക്ഷദ്വീപു നിവാസികള്‍. കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിന് 32 ചതുരശ്ര കി.മീ മാത്രം വിസ്തൃതിയുള്ളതാണ്. ഔദ്യോഗിക ഭാഷ മലയാളമായതിനാല്‍ അവിടെച്ചെന്നാല്‍ കേരളത്തിലെ ഏതെങ്കിലുമൊരു സ്ഥലത്ത് എത്തിപ്പെട്ട പ്രതീതിയാണ് നമുക്ക്. ജനവാസമുള്ളതും അല്ലാത്തതുമായ അനേകം പവിഴപ്പുറ്റു ദ്വീപുകളുടെ സമൂഹമാണ് ലക്ഷദ്വീപ്. 1973ലാണ് ഇതിനെ ലക്ഷദ്വീപെന്ന് നാമകരണം ചെയ്തത്. ഇവിടെ പ്രധാനമായും പതിനൊന്നു ദ്വീപുകളിലാണ് ജനവാസമുള്ളത്. കേരളത്തിന്റെ പടിഞ്ഞാറ് മാലദ്വീപുകള്‍ക്ക് വടക്കായി അറബിക്കടലിലാണ് ഈ ദ്വീപ സമൂഹം സ്ഥിതിചെയ്യുന്നത്.
ലക്ഷദ്വീപിന്റെ ഔദ്യോഗികപക്ഷി കാരിഫെട്ടു എന്നു പ്രാദേശികമായി അറിയപ്പെടുന്ന ബോട്ടിടേണ്‍ പക്ഷിയാണ്. ഔദ്യോഗിക മരം കടച്ചക്കയാണ്. പൂമ്പാറ്റ മത്സ്യത്തെ ഔദ്യോഗിക മത്സ്യമായും കണക്കാക്കുന്നു. ഔദ്യോഗിക ഭാഷ മലയാളമാണ്. എന്നാല്‍ മിനിക്കോയ് ദ്വീപില്‍ മാത്രം സമീപരാജ്യമായ മാലിദ്വീപിലെ ഭാഷകളുമായി സാമ്യമുള്ള 'മഹല്‍' ഭാഷയാണ് സംസാരിക്കുന്നത്. മിനിക്കോയ് ദ്വീപിന് സാംസ്‌ക്കാരികമായി മാലിദ്വീപിനോടാണ് ഏറെ സാമ്യം. 9 ചാനലുകള്‍ മാലിദ്വീപിനെ മിനിക്കോയ് ദ്വീപുമായി വേര്‍തിരിക്കുന്നുണ്ട്. തൊണ്ണൂറു ശതമാനം ജനങ്ങളും ഇസ്ലാംമതവിശ്വാസികളായ പട്ടികവിഭാഗക്കാരാണ്. ബാക്കി പത്തുശതമാനം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിവിധ മതസ്ഥരാണ്.
ഏ.ഡി. ആറാം നൂറ്റാണ്ടില്‍ ഇവിടെ ബുദ്ധമതമായിരുന്നു ആധിപത്യം സ്ഥാപിച്ചിരുന്നത്. എട്ടാം നൂറ്റാണ്ടോടെ ഇവിടെ പോര്‍ട്ടുഗീസുകാരുടെ അധീനത്തിലായി. 16ാം നൂറ്റാണ്ടില്‍ ദ്വീപുകാര്‍ പോര്‍ട്ടുഗീസുകാരുടെ ആധിപത്യം തടയാനായി ചിറയ്ക്കല്‍ രാജായെ സമീപിച്ചിരുന്നതായും ചരിത്രമുണ്ട്.
കേരളത്തിലെ പോലെതന്നെ ലക്ഷദ്വീപിലും തേങ്ങയാണ് പ്രധാന കാര്‍ഷികവിള. പ്രതിദിനം ഹെക്ടറില്‍ നിന്നും 22310 തേങ്ങയോളം ലഭിക്കുന്നുണ്ട്.
ഔദ്യോഗികമായി ലക്ഷദ്വീപ് 12 പവിഴപ്പുറ്റുകളുടെ ദ്വീപുകളും 3 ശൈലസേതുക്കളും 5 തീരങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. ആകെ 36 ദ്വീപുകളും തുരുത്തുകളും ഉണ്ട്. ശൈലസേതുക്കളും പവിഴപ്പുറ്റുകള്‍ തന്നെയാണെങ്കിലും ചെറിയ ഭാഗം മാത്രം ജലനിരപ്പിനു വെളിയിലുള്ളവയാണ് തീരങ്ങള്‍ വെള്ളത്തിനടിയിലുള്ള പവിഴപ്പുറ്റുകളാണ്.
ലക്ഷദ്വീപുകളുടെ സമൂഹം എന്ന പേരില്‍ നിന്ന് ദ്വീപിന് ലക്ഷദ്വീപ് എന്ന പേരുണ്ടായി. ലക്ഷദ്വീപിലെ ജനവാസമുള്ള ദ്വീപുകളാണ് അമിനി, ആന്‍ഡ്രോത്ത്, കവരത്തി, അഗത്തി, കവരത്തിയാണ് ലക്ഷദ്വീപിന്റെ തലസ്ഥാനം. അഗത്തിയില്‍ വിമാനത്താവളമുണ്ട്. കൊച്ചിയില്‍ നിന്ന് നേരിട്ട് വിമാനമുണ്ട് ഇവിടേയ്ക്ക്. വിദേശികളെ ഇവിടുത്തെ ചില ദ്വീപുകളിലേക്ക് കടത്തിവിടാറില്ല. ഇവിടെ ബംഗാരം ദ്വീപിലൊഴിച്ച് ബാക്കിയുള്ളിടത്ത് മദ്യം അനുവദിക്കില്ല.
ഇവിടെ കേന്ദ്രം നേരിട്ടാണ് ഭരണം നടത്തുന്നത്. കേരള ഹൈക്കോടതിയുടെ അധികാരപരിധിയിലാണ് ലക്ഷദ്വീപ്. ഇവിടുത്തെ പ്രതിനിധിയായി ഒരാളെ ലോക്‌സഭയിലേക്ക് അയക്കും. വടക്കന്‍ ദ്വീപുകളില്‍ മലയാള ഭാഷയാണെങ്കിലും സംസാരരീതിക്ക് വ്യത്യാസമുണ്ട്. ഇവിടുത്തെ ജനങ്ങള്‍ക്ക് കേരളത്തിലെ ജനജീവിതവുമായി ഏറെ സാമ്യമുണ്ട്. മലയാളം കൂടാതെ, ധിവേഹി, ജസേരി (ദ്വീപു ഭാഷ) എന്നിവയാണ് ജനങ്ങള്‍ സംസാരിക്കുന്നു.
കപ്പലുകളാണ് ഗതാഗതത്തിലുള്ള ദ്വീപു നിവാസികളുടെ മുഖ്യ ഉപാധി. കൊച്ചിയില്‍ നിന്നോ ബേപ്പൂരു നിന്നോ ആണ് കപ്പലുകള്‍. അഞ്ചോളം യാത്രാക്കപ്പലുകളുണ്ട്. ഒരേ സമയം രണ്ടെണ്ണം മാത്രമേ സര്‍വ്വീസ് നടത്തുകയുള്ളു. കവരത്തി, ആന്‍ഡ്രോത്ത്, കല്‍പേനി എന്നീ വലിയ ദ്വീപുകളിലേക്ക് കപ്പല്‍ യാത്ര
അഗത്തിയിലെ വിമാനത്താവളത്തിലേയ്ക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സു സ്വകാര്യ കമ്പനിയായ കിംഗ്ഫിഷറും സര്‍വ്വീസ് നടത്തുന്നുണ്ട്. മറ്റു ദ്വീപുകളുമായി ഹെലികോപ്ടര്‍, ബോട്ടുകള്‍ എന്നിവയാണ് ആശ്രയം. കപ്പലുകളാണ് ഗതാഗതത്തിലുള്ള ദ്വീപു നിവാസികളുടെ മുഖ്യ ഉപാധി. കൊച്ചിയില്‍ നിന്നോ ബേപ്പൂരു നിന്നോ ആണ് കപ്പലുകള്‍. അഞ്ചോളം യാത്രാക്കപ്പലുകളുണ്ട്. ഒരേ സമയം രണ്ടെണ്ണം മാത്രമേ സര്‍വ്വീസ് നടത്തുകയുള്ളു. കവരത്തി, ആന്‍ഡ്രോത്ത്, കല്‍പേനി എന്നീ വലിയ ദ്വീപുകളിലേക്ക് കപ്പല്‍ യാത്ര. പക്ഷേ അതും കാലാവസ്ഥ അനുകൂലമെങ്കില്‍ മാത്രം.
ആഘോഷങ്ങള്‍
ലക്ഷദ്വീപിലെ ഭൂരിഭാഗം ജനങ്ങളും മുസ്ലീംങ്ങളായതിനാല്‍ മുസ്ലീം ഉത്സവങ്ങള്‍ക്കാണ് ഇവിടെ പ്രധാനം. ഈദ് ഉല്‍ഫിത്തര്‍, ബക്രീദ്, മിലാദ്ഉള്‍നബി, മുഹറം. കൂടാതെ ഇവിടുത്തെ ജനങ്ങള്‍ പലവിധ െ്രെടബല്‍ ഉത്സവങ്ങളും നടത്താറുണ്ട്. ലക്ഷദ്വീപിന്റെ ശരിയായ സൗന്ദര്യം അവിടുത്തെ ജനങ്ങളാണ്. ഇവിടുത്തെ ഏറ്റവും ധാരാളമുള്ള വസ്തുക്കള്‍ തേങ്ങയും മത്സ്യവുമാണ്. അതിനാല്‍ പലതരത്തിലുള്ള മത്സ്യവിഭവങ്ങള്‍ ഇവിടെക്കിട്ടും. ദ്വീപുകാര്‍ക്ക് തങ്ങളുടെ പ്രാദേശിക ഹോട്ടലുകളാണ് പത്ഥ്യം. ഇവിടെ നിന്നുകിട്ടുന്ന സ്വാദിഷ്ടമായ ഭക്ഷണത്തിന്റെ രുചി ടൂറിസ്റ്റുകളെ ഇവിടേയ്ക്ക് വീണ്ടും വരാന്‍ പ്രേരിപ്പിക്കുന്നു. കക്കകള്‍, പവിഴങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുടെ വന്‍ ശേഖരമുണ്ടിവിടെ. ഇവിടുത്തെ ബീച്ചുകളില്‍ കരകൗശല ഉല്പന്നങ്ങളുടെ വന്‍ ശേഖരങ്ങള്‍ വില്പനയിലുണ്ട്.
ദ്വീപിന്റെ സംസ്‌ക്കാരത്തിന് പാട്ടും നൃത്തവും വലിയ സ്വാധീനമാണ് ചെലുത്തിയിരിക്കുന്നത്. വിവാഹം, ജനനം തുടങ്ങിയ അവസരങ്ങളില്‍ ഇവിടുത്തെ ആദിവാസികളുടെ വര്‍ണ്ണശബളമായ പാട്ടും നൃത്തവുമുണ്ട്. കോല്‍ക്കളി ഡാന്‍സ്, പരിചകളി ഡാന്‍സ്, ലാവാ ഡാന്‍സ് എന്നിവയാണ് പ്രധാനം. ഒപ്പനയും വലിയ പ്രാധാന്യത്തോടെ ആചരിക്കുന്നു.
ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍
ലക്ഷദ്വീപിന്റെ പ്രകൃതിസൗന്ദര്യം ധാരാളം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. കവരത്തിയിലെ സുന്ദരമായ ലഗൂണുകള്‍ പ്രശസ്തമാണ്. പവിഴപ്പുറ്റുകള്‍ കാണാനായി അഗത്തിയിലെത്താം. ലോകത്തിലെ ഏറ്റവും അത്ഭുതമായ ട്രോപ്പിക്കല്‍ ദ്വീപാണ് ലക്ഷദ്വീപ്. പവിഴപ്പുറ്റുകളാല്‍ രൂപംകൊണ്ട ദ്വീപുകളും തീരങ്ങളുമുണ്ടിവിടെ. പച്ചനിറഞ്ഞ തെങ്ങിന്‍തോപ്പുകള്‍, നീലക്കടല്‍, വെള്ളിമണല്‍ നിറഞ്ഞ തീരങ്ങള്‍, പവിഴപ്പുറ്റുകള്‍ എന്നിവ പ്രധാന ആകര്‍ഷണമാണ്.