‘പൂൾ ഓഫ് ഡെത്ത്’ – ഇവിടെ നീന്താൻ ചങ്കുറപ്പ് വേണം

നിങ്ങള്‍ നീന്തൽ അറിയാവുന്നരും ഒപ്പം അതിസാഹസികത ഇഷ്ടപ്പെടുന്നവരുമാണെങ്കിൽ നിങ്ങൾക്കു യാത്ര ചെയ്യാൻ പറ്റിയ ഒരു സ്ഥലം പറഞ്ഞു തരാം .മരണക്കുളം( പൂൾ ഓഫ് ഡെത്ത്) ആണത്.ഹവായിയിൽ കാണാൻ എന്തൊക്കെയുണ്ടെന്ന് പ്രദേശവാസികളോട് ചോദിച്ചാലും പലരും ‘പൂൾ ഓഫ് ഡെത്തിനെ കുറച്ച് പറഞ്ഞ് കൊടുക്കാറില്ല…!!
വളരെയധികം അപകടം നിറഞ്ഞ സ്ഥലമാണ് ‘പൂൾ ഓഫ് ഡെത്ത്’. എത്ര സാഹസീകത ഇഷ്ടപ്പെടുന്നവരാണെങ്കിലും ഇവിടെ ഇറങ്ങാൻ അൽപ്പമൊന്ന് മടിക്കും. ഈ കുളത്തിൽ നീന്താൻ പോകുന്നവർക്ക് തദ്ദേശവാസികൾ കൊടുക്കുന്ന ഒരു ഉപദേശമുണ്ട്. " ഒന്നുകിൽ ഇത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല നീന്തൽ അനുഭവമായിരിക്കും,അല്ലെങ്കിൽ നിങ്ങളുടെ അവസാനവും".
എട്ടു ദ്വീപുകളുടെ ഒരു സമൂഹം ആണ് ഹവായി. ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഹവായി ദ്വീപ്. ഹവായി ബീച്ചും പോളിനേഷ്യൻ കൾച്ചറൽ സെന്ററും എല്ലാം സഞ്ചാരിയുടെ ബക്കറ്റ് ലിസ്റ്റിൽ ഉണ്ടാവും. എന്നാൽ ഹവായിയിലെ ‘പൂൾ ഓഫ് ഡെത്ത്’ എന്ന സാഹസീകത നിറഞ്ഞ ഇടത്തെ പറ്റി അധികമാർക്കും അറിയില്ല.
അമേരിക്കയിലെ ഹവായിയിൽ കിപു വെള്ളച്ചാട്ടത്തിനടുത്തായാണ് ഈ പൂൾ ഓഫ് ഡെത്ത് ഉള്ളത്. ഹുലിയാ നീർച്ചാലിനു സമീപത്തായുള്ള മരണക്കുളത്തിലേക്കു പോകാൻ തയ്യാറെടുക്കുന്നവർ മരണത്തെ അഭിമുഖീ കരിക്കാൻ തക്ക ചങ്കുറപ്പുള്ളവരായിരിക്കണം. നാട്ടിലെ പുഴയിലും തോട്ടിലും വല്ലപ്പോഴും മാത്രം നീന്തി പരിചയമുള്ളവർക്ക് മരണക്കുളത്തിലെ തിരമാലകൾക്കു മുന്നിൽ പിടിച്ചു നിൽക്കാനാവില്ല. കാലാവസ്ഥാ വ്യതിയാനവും പതഞ്ഞു പൊങ്ങുന്ന തിരകളും ഒരുപക്ഷേ നിങ്ങളുടെ ജീവൻ അപകടത്തിലാക്കിയേക്കാം. നല്ല നീന്തൽ വൈദഗ്ദ്യം ഉള്ളവർക്ക് മാത്രമേ ഇവിടെ പിടിച്ചു നില്ക്കാൻ സാധിക്കൂ. പക്ഷെ പ്രദേശവാസികളാരും ഇവിടെ മരിച്ചിട്ടില്ല. സ്ഥലത്തെക്കുറിച്ചും പൂൾ ഓഫ് ഡെത്തിനെക്കുറിച്ചും കാര്യമായ പരിചയമില്ലാതെ വരുന്ന വിനോദ സഞ്ചാരികളാണ് അപകടത്തിൽ പെടുന്നത്.
ചിത്രത്തിൽ കാണുന്നത് പോലെ പാറക്കെട്ടുകളാൽ ചുറ്റപ്പെട്ട ഇവിടെ അപകടം പതിവാണ്. വെള്ളം പെട്ടെന്ന് താഴുന്നതും അപ്പോൾ തന്നെ പൊങ്ങുന്നതും, പെട്ടെന്നുണ്ടാവുന്ന തിരകളും എല്ലാം നീന്തൽ ദുസ്സഹമാക്കുന്നു എന്ന് മാത്രമല്ല, ഇതിലെല്ലാം പെട്ട് തല പാറകെട്ടിൽ ഇടിക്കാനും സാധ്യതയുണ്ട്. പെട്ടെന്ന് രൂപ പെടുന്ന തിരകളിലും ചുഴികളിലും പെട്ടാൽ തിരിച്ചു കേറുന്ന കാര്യം ചിന്തിക്കുകയേ വേണ്ട !!
ഒരു കൂട്ടം നീന്തല്‍ വിദഗ്ധർ മരണക്കുളത്തിൽ വച്ചെടുത്ത വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .യാതൊരു സൂചനകളുമില്ലാതെ മരണക്കുളത്തിലേക്കു വെള്ളം ഇരച്ചു കയറുന്നതും നാനാ വശങ്ങളിലേക്കും തിരയടിച്ചു കയറുന്നതും വീഡിയോയിൽ കാണാം. കുളത്തിലിറങ്ങിയ മൂന്നുപേരും തങ്ങളുടെ നീന്തൽ പ്രാഗത്ഭ്യം കൊണ്ടു മാത്രമാണു ജീവനോടെ തിരികെ വരുന്നത്.മരണക്കുളം നിങ്ങളിലെ സഞ്ചാരിയെയും സാഹസികനെയും തൊട്ടുണർത്തുമെങ്കിലും ധീരതയും ഒപ്പം നീന്തൽ മികവുമുള്ളർമാത്രം മരണക്കുളത്തിലേക്കുള്ള സന്ദര്‍ശനത്തെക്കുറിച്ചു ചിന്തിക്കുന്നതാണു നല്ലത്.
വീഡിയോ കാണാം
https://www.facebook.com/Malayalivartha