ഈ നാടുകളിൽ സ്ഥലം വാങ്ങാൻ പണം വേണ്ട

സ്വന്തമായ ഒരു വീട് എല്ലാവരുടെയും സ്വപ്നമാണ്..പലപ്പോഴും ആ സ്വപ്നം കൈയിലെ പണം എണ്ണി കഴിയുമ്പോൾ ഒരു വശത്തേക്ക് മാറ്റി വെക്കും നമ്മളിൽ പലരും. നഗരങ്ങളില്‍ അളന്നു മുറിച്ച ഭൂമിക്ക് ലക്ഷങ്ങളും കോടികളും വില മതിക്കുമ്പോള്‍ ഭൂമിയോ വീടോ ഇല്ലാത്തവരാകാനാണ് സാധാരണക്കാരുടെ വിധി. . എന്നാല്‍ പണം നല്‍കാതെ സ്ഥലം സ്വന്തമാക്കാന്‍ അവസരം നല്‍കുന്ന നാടുകളും ലോകത്തുണ്ട്. ആ പ്രദേശത്ത് സ്ഥിരമായി താമസിക്കാന്‍ ആഗ്രഹിക്കുകയും വീടുകെട്ടാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് ഭൂമി വിലയ്ക്കല്ലാതെയും നല്‍കും.
ഉപാധികളും വ്യവസ്ഥകളും നിബന്ധനകളും പാലിക്കാന്‍ തയ്യാറാവുന്നവര്‍ക്ക് ഭൂമി സൗജന്യമായി ലഭിക്കുന്ന നാടുകള്‍ ഇതാണ്
1.മാര്‍നേ, ഐഓവ
യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ ഈ ഐഓവ കൗണ്ടിയിലെ മാര്‍നേയില്‍ 149 വീടുകള്‍ മാത്രമാണ് ഉള്ളത്. അംഗസംഖ്യ കൂട്ടുന്നതിനും വീടുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണ് വീട് വെയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഭൂമി സൗജന്യമായി നല്‍കുന്നത്. പക്ഷേ വീടുകള്‍ സ്വന്തം ചെലവില്‍ പണിയണം. 1200 സ്‌ക്വയര്‍ ഫീറ്റ് വലുപ്പവും വേണം. ഇതിന് വേണ്ടി പ്രത്യേക വെബ്‌സൈറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
2.മാര്‍ക്വറ്റേ, കാന്‍സാസ്
യുഎസിലെ കാന്‍സാസ് കൗണ്ടിയിലെ ഈ പ്രവിശ്യയിലെ സമൂഹം മറ്റുള്ളവരെ ഇങ്ങോട്ട് സ്വാഗതം ചെയ്യുന്നു. വൃദ്ധര്‍ക്കും യുവാക്കള്‍ക്കും സമാധാനമായ അന്തരീക്ഷം വാഗ്ദാനം ചെയ്യുന്നതോടൊപ്പം സമയബന്ധിതമായി വീട് പണി പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്.
3.ലിങ്കണ്‍, കാന്‍സാസ്
സിറ്റി ഓഫ് ലിങ്കണ്‍, നഗരത്തില്‍ പാരമ്പര്യവാദികളായ ഒരു കൂട്ടം ആളുകളാണ് താമസം. പക്ഷേ ഭാവിയെ കുറിച്ച് പ്രതീക്ഷകളേറെയും. വെബ്‌സൈറ്റിലൂടെ താമസക്കാരെ ക്ഷണിക്കുന്നുമുണ്ട് ഇവിടുത്തുകാര്‍.
4.മസ്‌കിഗോണ്‍, മിഷിഗണ്‍
വ്യവസായ വികസനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്‍ഡസ്ട്രിയല്‍ ഭൂമി സൗജന്യമായി നല്‍കുന്നതാണ് ഇവരുടെ പദ്ധതി. ഇതനുസരിച്ച് ഓരോ സ്ഥാപനവും ജോലി നല്‍കേണ്ടവരുടെ എണ്ണവും പാലിച്ചിരിക്കണമെന്ന് മാത്രം.
5.ന്യൂ റിച്ച്‌ലാന്‍ഡ്, മിന്നേസോറ്റ
ജലാശയത്തിന് സമീപം മനോഹര കാഴ്ചയുമായി കുറച്ച് ഭൂമി. 1200 മാത്രമാണ് ഇവിടുത്തെ ജനസംഖ്യ. ഭൂമിയാണെങ്കില്‍ ധാരാളവും. ഈ പ്രതിസന്ധി മറികടക്കാനാണ് ഭൂമി സൗജന്യമായി താമസക്കാര്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഒരു വര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കി താമസം തുടങ്ങണമെന്ന് മാത്രം
6.ബിയാട്രീസ്, നെബ്രാസ്‌ക
ജനസംഖ്യ വര്‍ധനയോ, വ്യവസായമോ അല്ല ബിയാട്രീസിന്റെ ലക്ഷ്യം. വെറുതെ കിടക്കുന്ന ഭൂമിയില്‍ ആള്‍ത്താമസം വേണമെന്നതാണ് ലക്ഷ്യം. അഞ്ച് വര്‍ഷമെങ്കിലും താമസിക്കുമെന്ന ഉറപ്പിലെ സൗജന്യമായി ഭൂമി ലഭിക്കൂ.
7.കേംഡെന്‍, മെയ്‌നെ
24 തൊഴിലവസരങ്ങള്‍ ഉറപ്പ് നല്‍കുന്ന വ്യവസായ സംരഭങ്ങള്‍ക്ക് ഭൂമി സൗജന്യമായി നല്‍കും. വീടും അനുബന്ധ സൗകര്യങ്ങള്‍ക്കും അനുവാദവും നല്‍കും.
8.അലാസ്‌ക, യുഎസ്എ
അലാസ്‌കയിലെ മണ്ണും ഭൂപ്രദേശവുമാണ് ഉപജീവനമാര്‍ഗ്ഗത്തിന് തടസമാകുന്നത്. ഇവിടെ വന്ന് അതിനാല്‍ കുടുംബമായി താമസിക്കണമെന്നൊന്നും അധികൃതര്‍ ആവശ്യപ്പെടുന്നില്ല. എന്നാല്‍ റിക്രിയേഷണല്‍ ഹോം, വിശ്രമജീവിതത്തിനുള്ള വീടുകളും ക്ലബുകളുമെല്ലാം സ്ഥാപിക്കാന്‍ ഭൂമി സൗജന്യമായി നല്‍കും.
https://www.facebook.com/Malayalivartha