ലോകത്തിലെ ഏറ്റവും ദുരൂഹത നിറഞ്ഞ സ്ഥലം

കുറ്റകൃത്യങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ഏറ്റവും കൂടുതല്‍ നടക്കുന്നസ്ഥലം എന്ന പേര് നേടിയിരിക്കുകയാണ് മ്യാൻമറിലെ വാ മേഖല.മ്യാന്‍മറിനും ചൈ നയ്ക്കും ഇടയിലുള്ള ഈ പ്രദേശത്ത് പുറത്തുനിന്നുള്ള ആർക്കും പ്രവേശനമില്ല.മ്യാന്‍മറിന്റെ അതിര്‍ത്തിക്കുള്ളിലാണെങ്കിലും മ്യാന്‍മാര്‍ സര്‍ക്കാറിനൊ പട്ടാളത്തിനൊ പ്രവേശനമില്ലാത്ത ഇവിടം നിയമവിരുദ്ധ സ്വയം ഭരണമാണ്.
ഗൂഗിള്‍ മാപ്പില്‍ സര്‍ച്ച് ചെയ്താല്‍ പോലുംകാണാന്‍ കഴിയാത്ത ഈ പ്രദേശം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇത്രമേല്‍ പരസ്യമായി നടക്കുന്ന സ്ഥലം ലോകത്തെവിടേയും കാണാന്‍ സാധിക്കില്ല.മയക്കുമരുനിന്റെയും കറുപ്പ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെയും ഉല്പാദകർ.
വന്യജീവികൾ ഉൾപ്പെടെ അന്യം നിൽക്കുന്ന എല്ലാ ജീവികളുടെയും ശരീരഭാഗങ്ങളാണ് ഇവിടെ വില്പനയ്ക്ക് എത്തുന്നത്.കടുവതോലും പുലിപ്പല്ലും ആനക്കൊമ്പും മാൻതോലും ഉൾപ്പെടെ എല്ലാം ഇവിടെ ലഭിക്കും.ചൈന വഴിയാണ് വിൽപന കൂടുതൽ നടക്കുന്നത്.
https://www.facebook.com/Malayalivartha