തിളങ്ങുന്ന മലനിര എന്നർത്ഥമുള്ള കിളിമഞ്ജാരോ

യന്തിരന്‍ എന്ന സിനിമയില്‍ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തും ഐശ്വര്യറായിയും അഭിനയിച്ച് ഹിറ്റാക്കിമാറ്റിയ കിളിമഞ്ജാരോ... എന്ന ഗാനം കേള്‍ക്കാത്തവര്‍ ആരുമുണ്ടാകില്ല. ഗാനത്തില്‍ പറയുന്ന അതേ കിളിമഞ്ജാരോ ഒരു നിഷ്ക്രിയ അഗ്നിപര്‍വതമാണ്. കിളിമഞ്ജാരോ അഗ്നിപര്‍വതവും അതിന്റെ പരിസരത്തെ കാഴ്ചകളും നമ്മൾ കേട്ട ഗാനത്തേക്കാൾ മനോഹരമാണ്. തിളങ്ങുന്ന മലനിര എന്നാണ് കിളിമഞ്ജാരോ എന്ന വാക്കിന്റെ അര്‍ത്ഥം.
കിബോ, മാവെന്‍സി, ഷിറ എന്നീ മൂന്ന് അഗ്നിപര്‍വ്വതക്കോണുകള്‍ ചേര്‍ന്നാണ് കിളിമഞ്ജാരോ കൊടുമുടി രൂപപ്പെട്ടിരിക്കുന്നത്. പര്‍വതത്തിന്റെ മുകള്‍ഭാഗം പതിനായിരം വര്‍ഷങ്ങള്‍ക്ക് മേല്‍ പഴക്കമുള്ള മഞ്ഞുതൊപ്പിയായാണ് നിലകൊള്ളുന്നത്. എന്നാൽ കാലം കഴിയുന്തോറും മഞ്ഞുപാളിയുടെ കാണാം കുറഞ്ഞു വരികയാണ്. ആഫ്രിക്കയുടെ മേല്‍ക്കൂര എന്നാണ് ഇത് അറിയപ്പെടുന്നത്. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി എന്ന പ്രത്യേകതയും കിളിമഞ്ജാരോയ്ക്ക് അവകാശപ്പെട്ടതാണ്.
2022നും 2033നുമിടയില്‍ കിളിമഞ്ജാരോയിലെ മഞ്ഞ് പൂര്‍ണ്ണമായി ഉരുകിത്തീരും എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കിബോയുടെ ക്രേറ്ററിന്റെ വക്കിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനം. അതിന്റെ താഴ്‌വാരങ്ങളില്‍ ആനക്കൂട്ടങ്ങള്‍ വിഹരിക്കുന്നു. ഭീമന്‍ ലോബിലിയ, ഭീമന്‍ ഗ്രൗണ്ട്‌സെല്‍ എന്നിങ്ങനെയുള്ള അസുലഭങ്ങളായ സസ്യജാലങ്ങള്‍ ഈ ആല്‍പൈന്‍ മേഖലയില്‍ വളരുന്നു.
ടാന്‍സാനിയയിലെ മോഷി (കിളിമഞ്ജാരോ പര്‍വതത്തിന്റെ സമീപമുള്ള പ്രധാന പട്ടണം) യില്‍ നിന്ന് 45 മിനിറ്റ് യാത്ര ചെയ്താല്‍ അരുഷ എന്ന വലിയ ടൗണില്‍ എത്തും. ഇവിടേക്കുള്ള യാത്രാ മധ്യത്തില്‍ ഒരു നാഷണല്‍ പാര്‍ക് കാണാന്‍ കഴിയും. ആനക്കൂട്ടങ്ങളും ജിറാഫുകളും സിംഹങ്ങളും പുള്ളിപ്പുലികളും മാനുകളും കാട്ടുപോത്തും ഒക്കെ നിറഞ്ഞ ഒരു പുല്‍മൈതാനം. മലയുടെ അടിവാരത്തെ എത്തുമ്പോള്‍ തന്നെ തണുത്ത കാറ്റ് വീശിത്തുടങ്ങും ദൂരെ നിന്നും തന്നെ കിളിമന്‍ജാരോ മലയുടെ മഞ്ഞുതൊപ്പി കാണാം. കിളിമഞ്ജാരോയുടെ ഏറ്റവും മുകളില്‍ ഒരു ചീറ്റപ്പുലിയുടെ മഞ്ഞില്‍ ഉറഞ്ഞുപോയ ശരീരം ഇന്നും ഉണ്ടെന്ന് പറയപ്പെടുന്നു. ഉരുകി തീരും മുമ്പ് ഒന്നു കാണേണ്ട കാഴ്ച തന്നെയാണ് കിളിമഞ്ജാരോ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
https://www.facebook.com/Malayalivartha