ആകാശത്തിനും കടലിനുമിടയിൽ ഒരു ഗ്രാമം

പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഇറ്റലിക്ക് ലോകത്തിലെ മറ്റേതൊരു രാജ്യത്തിനവകാശപ്പെടാവുന്നതിലധികം, ചരിത്ര പൈതൃകവും, സാംസ്കാരിക സമ്പത്തും ഉണ്ട്. ഈ രാജ്യത്തെ കുറിച്ചു നമ്മൾ ഒത്തിരി കേട്ടിട്ടുണ്ട്. എന്നാൽ ഇറ്റലിയുടെ വടക്കുപടിഞ്ഞാറന് ഭാഗത്തെ വളരെ പ്രത്യേകതകളുള്ള ഒരു മനോഹര പ്രദേശത്തെകുറിച്ച നമുക് അറിയാം. സിന്ക്വേ ടെറേ എന്ന പേരിൽ തന്നെ ഉണ്ട് പ്രത്യേകത. അതായത് സിന്ക്വേ എന്നാല് ഇറ്റാലിയന് ഭാഷയില് അഞ്ച് എന്നാണര്ഥം. ടെറേ എന്നാല് ഗ്രാമം എന്നും. അഞ്ച് ഗ്രാമങ്ങളുടെ ഒരു കൂട്ടമാണ് സിന്ക്വേ ടെറേ. പാറക്കെട്ടുകളുടെ മുകളില് മെഡിറ്ററേനിയന് കടലിലേക്ക് മുഖം നോക്കിനില്ക്കുന്ന അഞ്ച് കടലോരഗ്രാമങ്ങള് ചേർന്നതാണ് ഈ ചെറു ഗ്രാമം.
ആകാശത്തിനും കടലിനും ഇടയിലുള്ള നാടെന്നാണ് ഇറ്റലിക്കാര് സിന്ക്വേ ടെറേയെ വിശേഷിപ്പിക്കാറുള്ളത്. ഈ ഗ്രാമത്തിനോട് ഏറ്റവും അടുത്ത് കിടക്കുന്ന പട്ടണം ലാ സ്പീസിയ (La spezia) ആണ്. ഇവിടെ നിന്ന് ട്രെനോ പാസ് ലഭിക്കും. പതിനാറ് യൂറോ ആണ് ഒരു പാസിന്. പാറകള് തുരന്ന് നിര്മിച്ച അനവധി തുരങ്കങ്ങള്ക്കിടയിലൂടെയാണ് യാത്ര. ഈ യാത്ര തന്നെ സഞ്ചാരികൾക്കു ഹരം പകരുന്നവയാണ്.
ലാസ്പീസിയ മുതല് ലെവാന്റോ വരെയുള്ള ട്രെയിൻ യാത്രയിൽ ഒരറ്റം മുതല് മറ്റേയറ്റം വരെ കടലും കണ്ടുകൊണ്ടിരിക്കാം. അഞ്ചു ഗ്രാമങ്ങളെയും ചുറ്റിക്കൊണ്ട് ഒരു നടപ്പാതയുണ്ട്. ഇതിലൂടെ നടന്നും ഒരു ഗ്രാമത്തില്നിന്ന് മറ്റൊന്നിലേക്ക് പോവാം. മനോഹരമായ കാഴ്ചകൾ കണ്ടു നടക്കാൻ ഇഷ്ടപ്പെടുന്നവർ ഗ്രാമങ്ങളിലൂടെ നടക്കുന്നതാവും നല്ലത്. ഈ നടപ്പാതയുടെ മുകളിലൂടെ മലകളെ മുറിച്ചുകൊണ്ട് കടന്നുപോകുന്ന റോഡുണ്ട്. അതിലൂടെ കാര്മാര്ഗവും യാത്ര ചെയ്യാം. ലാസ്പേസിയയില് നിന്നും ബോട്ട് മാര്ഗവും സിന്ക്വേ ടെറേയിലെത്താം.
റിയോമജിയോറെയാണ് ഗ്രാമങ്ങളില്വെച്ച് യാത്രികര്ക്ക് ഏറ്റവും പ്രിയങ്കരം. പണ്ട് ഗ്രാമത്തിലൂടെ കടന്നുപോയിരുന്ന റിവസ് മേജര് എന്ന നദിയില് നിന്നാണത്രെ റിയോമജിയോറെ എന്ന പേര് കിട്ടിയത്. രണ്ട് ഭാഗങ്ങളായിട്ടാണത്രേ റിയോമജിയോറെ നിര്മിച്ചിട്ടുള്ളത്. താഴ്ന്ന് കിടക്കുന്ന ഭാഗം മുക്കുവരുടേതും ഉയര്ന്നുകിടക്കുന്ന ഭാഗം കര്ഷകരുടേതും. എന്നാൽ ഇന്ന് ആ വേർതിരിവില്ല. ടെലമാക്കോ സിന്യോറീനി എന്ന ചിത്രകാരന്റെ ചിത്രങ്ങളിലൂടെയാണ് റിയോമജിയോറെയെപ്പറ്റി ലോകമറിഞ്ഞത് എന്നാണ് ചരിത്രം. ആ കഥ വളരെ രസകരമാണ്. ലാസ്പീസിയയിലെ ചന്തയില് നില്ക്കുമ്പോള് വിചിത്രവസ്ത്രധാരികളായ രണ്ട് സ്ത്രീകളെ കണ്ട് കൗതുകംതോന്നിയ സിന്യോറീനി അവരെ പിന്തുടർന്ന് അവരുടെ ഗ്രാമത്തിലേക്ക് പോകുകയും പിന്നീട് ചിത്രങ്ങൾ വരച്ചു വിൽക്കുകയും. അങ്ങനെ ഈ നാടിനെക്കുറിച്ചു പുറം ലോകം അറിയുകയും ചെയ്തുവത്രേ.
ചെരിഞ്ഞുകിടക്കുന്ന ഭൂമിയാണ് റിയോമജിയോറെയിലേത്. ഇവിടുത്തെ എല്ലാ കെട്ടിടങ്ങളുടെയും ജനാലകള്ക്ക് പച്ചനിറമാണ് എന്നതും ഇവിടുത്തെ ഒരു സവിശേഷതയാണ്.
ഇന്ന് ഇവിടം അറിയപ്പെടുന്ന ഒരു ടുറിസ്റ് കേന്ദ്രമാണിവിടം. യൂറോപ്പില് നിന്നുള്ളവര് തന്നെയാണ് സഞ്ചാരികളിലധികവും. മറ്റുപല ബീച്ചുകളെയും പോലെ മണല് നിറഞ്ഞ ബീച്ചല്ല ഇവിടത്തേത് പാറകൾ നിറഞ്ഞതാണിവിടം എന്നതും ഇവിടുത്തെ സവിശേഷതയാണ്. കടലും നോക്കി സായാഹ്നം ചെലവഴിക്കാന് ഇതിലും പറ്റിയ സ്ഥലമില്ല. ഉദയവും അസ്തമയവും കാണാന് വേറൊരു സ്ഥലവും തേടിപ്പിടിച്ചു പോവേണ്ടതില്ല.
സിന്ക്വേ ടെറേയിലെ ഏറ്റവും പഴക്കമുള്ള ഗ്രാമമാണ് കോർണീലിയ. കൂട്ടത്തില് വെച്ചേറ്റവും ചെറിയ ഗ്രാമവും ഇതുതന്നെ. ഇവിടുത്തെ പ്രത്യകത കടൽ കാണാം എന്നാൽ ബീച് ഇല്ല എന്നുള്ളതാണ്. ഇവിടെ പാറയുടെ പുറത്തു നിന്ന് കടലിനെ നോക്കി കാണാൻ മാത്രമേ പറ്റുകയുള്ളു. ബീച്ച് ഇല്ലാത്തതുകൊണ്ട് തന്നെ ഇവിടെക് കരമാർഗം മാത്രമേ എത്തിച്ചേരാൻ പറ്റുകയുള്ളു. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏകദേശം നാനൂറോളം പടികള്‍ കയറിവേണം കോർണീലിയയിലെത്താൻ. വീതിയില്‍ കെട്ടിയുണ്ടാക്കിയ ഈ പാതയെ 'ലാര്‍ദാറിന' എന്നാണിവിടത്തുകാര്‍ വിളിക്കുന്നത്. വളരെ ഇടുങ്ങിയ വഴികളാണ് കോര്‍ണീലിയയിലേത്. ഗ്രാമത്തിന്റെ സൗന്ദര്യം മുഴുവനായി കാണണമെങ്കില്‍ വാഹനങ്ങള്‍ പോകുന്ന റോഡിലൂടെ നടന്ന് ഉയരത്തിലുള്ള സാന്‍ ബെര്‍ണാഡിനോയിലെത്തണം. ട്രെക്കിങ്ങും ഹൈക്കിങും ഇഷ്ടമുള്ളവർക് ഇവിടം സ്വർഗ്ഗമായിരിക്കും.
സിന്‍ക്വേ ടെറേയുടെ വടക്കുപടിഞ്ഞാറു ഭാഗത്തുള്ള മോണ്ടെറോസോ ഗ്രാമമാണ് ഇവിടുത്തെ ഏറ്റവും വലിയ ഗ്രാമം. ഇവിടെ മാത്രമാണ് വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതിയുള്ളത്. പഴയ ഗ്രാമമായ ബോര്‍ഗോയും പുതിയ ഗ്രാമമായ ഫെജിനയും എന്നിങ്ങനെ രണ്ടായിട്ടാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. ഒരു തുരങ്കത്തിനാല്‍ രണ്ടു ഗ്രാമങ്ങളെയും ബന്ധിപ്പിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha